വാഷിംഗ്ടൺ: അമേരിക്കയിലെ വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിറയെ ഉണക്കിയ ചാണകം. വാഷിംഗ്ടണ്‍ ഡിസിയിലെ അന്തര്‍ദേശീയ വിമാനത്താവളത്തിലാണ് സംഭവം. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരാണ് ചാണകം അടങ്ങിയ ബാഗ് കണ്ടെത്തിയത്. ഇത് നശിപ്പിച്ചു. വിമാനത്താവളത്തിൽ ബാഗ് ഉപേക്ഷിച്ച് പോയ ആൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചു.
കന്നുകാലികളിൽ സാധാരണയായി കണ്ടുവരുന്ന കുളമ്പുരോഗമുണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ അമേരിക്കയിലേക്ക് ചാണകം കൊണ്ടുവരുന്നതിന് വിലക്കുണ്ട്. ഇതുമറികടന്നാണ് യാത്രക്കാരൻ ബാഗ് ഇവിടെ വരെ എത്തിച്ചത്. ഏപ്രില്‍ 4ന് എയര്‍ ഇന്ത്യ വിമാനത്തിലെത്തിയ യാത്രക്കാരന്റെ ബാഗാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ട്രോളിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചാണകം.
കുളമ്പുരോഗത്തെ ഭയന്നാണ് ഇത്തരം വസ്തുക്കൾ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കാത്തതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ചാണകം കടത്തിക്കൊണ്ടുപോരാന്‍ നടക്കുന്ന ശ്രമങ്ങള്‍ അതിര്‍ത്തികളില്‍ റിപ്പോർട്ട് ചെയ്യാറുണ്ട്.
Post Your Comments