Latest NewsNewsIndia

ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു; വിഡിയോ സന്ദേശം പങ്കുവെച്ച്‌ ഭര്‍ത്താവ്

എഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കോവിഡ് മൂലം നഷ്ടപ്പെട്ടു.

ന്യൂഡല്‍ഹി: ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മരണത്തിന് മുമ്പ് ഭാര്യ ഡിംപിള്‍ അറോറ അയച്ച വിഡിയോ സന്ദേശം പങ്കുവെച്ചിരിക്കുകയാണ് റാവിഷ് ചൗള. ഡോക്ടര്‍ കൂടിയായ ഡിംപിള്‍ കോവിഡിനെ നിസാരമായി കാണരുതെന്നാണ് വിഡിയോയില്‍ പറയുന്നത്. എഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും ജനിക്കാനിരുന്ന കുഞ്ഞിനെയും എനിക്ക് കോവിഡ് മൂലം നഷ്ടപ്പെട്ടു. ഏപ്രില്‍ 26നാണ് അവള്‍ മരിച്ചത്. ഒരു ദിവസം മുമ്പ് ജനിക്കാനിരുന്ന കുഞ്ഞും ഈ ലോകത്തോട് വിട പറഞ്ഞു. – വീഡിയോ പങ്കുവച്ച്‌ റാവിഷ് കുറിച്ചു.

Read Also: കന്യാസ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്നു’; ‘അക്വേറിയം’ ഡിജിറ്റല്‍ റിലീസിന് സ്റ്റേ

എന്നാൽ കോവിഡിനെ നിസാരമായി കാണരുത്. എനിക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ മാസ്‌ക് ധരിക്കണം. ഈ അവസ്ഥയിലൂടെ ആരും കടന്നുപോകരുതെന്ന് പ്രാര്‍ത്ഥിക്കുന്നു. വീട്ടില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍, ചെറിയ കുട്ടികള്‍ എന്നിവരുണ്ടെങ്കില്‍ നിങ്ങള്‍ നിരുത്തരവാദപരമായി പെരുമാറരുത് -ഡിംപിള്‍ വീഡിയോയിലൂടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button