
മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം നേടുന്ന കാലം വിദൂരമല്ലെന്നും അതിനായി താൻ കാത്തിരിക്കുകയാണെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം കാന്റോണ. ഈ വർഷം ലീഗ് കിരീടം നേടാൻ യുണൈറ്റഡിന് കഴിയില്ല. എന്നാൽ അടുത്ത സീസണിൽ യുണൈറ്റഡിന് കിരീടം നേടാനാകുമെന്ന് കാന്റോണ പറഞ്ഞു. ഒലെയെ പോലെയൊരു പരിശീലകനെ കിട്ടിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന് വളരെ നല്ലതെന്നും കാന്റോണ പറഞ്ഞു.
യൊഹാൻ ക്രൈഫിന്റെ കീഴിൽ കളിച്ചപ്പോൾ പഠിച്ചത് വെച്ചാണ് പെപ് ഗ്വാർഡിയോള വലിയ പരിശീലകനായി മാറിയത്. അതുപോലെ അലക്സ് ഫെർഗുസണ് കീഴിൽ കളിച്ച സമയത്ത് ഒലെയും കാര്യമായ പഠനങ്ങൾ ഉൾക്കൊണ്ടു. ഒലെയും വലിയ പരിശീലകനായി മാറുമെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡി എൻ എയുള്ള പരിശീലകനാണ് ഒലെ ഗണ്ണാർ സോൾഷ്യാർ എന്നും കാന്റോണ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം നാലു ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള താരമാണ് കാന്റോണ.
Post Your Comments