സ്പാനിഷ് ലീഗ് കിരീട പോരാട്ടത്തിലെ നിർണായക മത്സരത്തിൽ ബാഴ്‌സലോണയ്ക്ക് സമനില. ലീഗിൽ 13-ാം സ്ഥാനത്തുള്ള ലെവന്റയോട് 3-3ന് ബാഴ്‌സലോണയെ സമനില വഴങ്ങുകയായിരുന്നു. രണ്ട് ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് മെസ്സിയും സംഘവും മത്സരം സമനിലയിൽ അവസാനിപ്പിച്ചത്. 36 മത്സരങ്ങളിൽ നിന്ന് 76 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.
35 മത്സരങ്ങളിൽ നിന്ന് 77 പോയിന്റുള്ള അത്ലാന്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തും ഇത്രയും മത്സരങ്ങൾ കളിച്ച റയൽ മാഡ്രിഡ് 75 പോയിന്റു മായി മൂന്നാം സ്ഥാനത്തും തുടരുന്നു. ലീഗിൽ ശേഷിക്കുന്ന മത്സരങ്ങളിൽ ബാഴ്‌സ ജയിച്ചാലും മാഡ്രിഡ് ടീമുകളുടെ ജയപരാജയങ്ങൾ ആശ്രയിച്ചായിരിക്കും ബാഴ്‌സയുടെ കിരീട നേട്ടം.
ആദ്യ പകുതിയിൽ മികച്ച ആധിപത്യം നേടിയ ബാഴ്‌സലോണ രണ്ടാം പകുതിയിലെ അവസാന നിമിഷങ്ങളിൽ മത്സരം കൈവിടുകയായിരുന്നു. മെസ്സി(25), ഗോൺസാലസ്(34). ഡെംബലേ(64) എന്നിവരാണ് ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോൾ നേടിയത്. മേൽറോ(57), മൊറാലെസ്(59), ലിയോൺ (83) എന്നിവരാണ് ലെവന്റയുടെ സ്കോറർമാർ.
Post Your Comments