KeralaLatest NewsNews

ജീവൻ നഷ്ടപ്പെട്ടത് ഭാരത പുത്രിക്ക്; ആദരാഞ്ജലികൾ അർപ്പിക്കാൻ കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നു; ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ഹമാസിന്റെ ഷെൽ ആക്രമണത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട മലയാളി യുവതിയ്ക്ക് ആദരവ് അർപ്പിക്കാൻ പോലും കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. എന്ത് കാരണത്താലാണ് കേരളത്തിന് സ്വന്തം സഹോദരിയെക്കാൾ പ്രിയം പാലസ്തീനോടാകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: ഹമാസ് തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ മാണി.സി.കാപ്പനും, വീണാ നായരും മാപ്പു പറഞ്ഞ് പോസ്റ്റ് പിന്‍വലിച്ചത് ആരെ ഭയന്ന് ?

ജീവൻ നഷ്ടപ്പെട്ടത് ഭാരതത്തിന്റെ പുത്രിക്കാണ്. നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന ഒരമ്മക്കയ്ക്കാണ്. ജീവിക്കാൻ വേണ്ടി ഉറ്റവരെയും ഉടയവരെയും വിട്ടു ജീവിക്കേണ്ടി വന്ന ഒരു സാധു പെൺകുട്ടിയ്ക്കാണ്. കൊല്ലപ്പെട്ടത് പാലസ്തീൻ തിവ്രവാദി സംഘടന ഹമാസിന്റെ ആക്രമണത്തിലാണ്. പക്ഷെ സമൂഹ മാധ്യമങ്ങളിൽ ആ സഹോദരിക്ക് വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും കേരളം വിമുഖത കാണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വാർത്തകൾ കണ്ടു ആദരാഞ്ജലികൾ അർപ്പിച്ച മാണി സി കാപ്പൻ ഉൾപ്പടെയുള്ള പലർക്കും അതു പിൻവലിക്കുകയോ, മാറ്റി എഴുതുകയോ ചെയ്യേണ്ടി വന്നു. എന്തിനു വേണ്ടിയാണ് ആർക്കു വേണ്ടിയാണ് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ അവയെല്ലാം പിൻവലിക്കേണ്ടി വന്നത്. ഉത്തരങ്ങൾ ഞെട്ടിപ്പിക്കുന്നതും അപകടകരവുമാണ്. ആയുധവും അക്രമണവും ആരുടെ ആയാലും അപലപിക്കേണ്ടതല്ലേയെന്നും അദ്ദേഹം ചോദിച്ചു.

Read Also: ഗ്രാമീണ മേഖലയില്‍ കോവിഡ് രോഗവ്യാപനം തടയാൻ കേരളം പ്രത്യേകം ശ്രദ്ധക്കണം ; വി. മുരളീധരന്‍

നമ്മുടെ സ്വന്തം സഹോദരിക്ക് വേണ്ടി ഒരിറ്റു കണ്ണീർ വീഴ്ത്താൻ പോലും നാം ആരുടെയൊക്കെയോ അനുമതിക്കായി കാത്തിരിക്കേണ്ടി വരുന്നതിനെപ്പറ്റി കേരളീയർ ചിന്തിക്കേണ്ടിയിരിക്കുന്നു. പാലസ്തീൻ തിവ്രവാദി സംഘടന ഹമാസിന്റെ അക്രമണത്താൽ കൊല്ലപ്പെട്ട സഹോദരി സൗമ്യക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം കേരള സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;

ജീവൻ നഷ്ടപ്പെട്ടത് ഭാരതത്തിന്റെ പുത്രിക്കാണ്, നമ്മുടെ ഇടയിൽ ജീവിച്ചിരുന്ന ഒരമ്മക്കാണ്, ഒരു സഹോദരിക്കാണ്, ജീവിക്കാൻ വേണ്ടി ഉറ്റവരെയും ഉടയവരെയും വിട്ടു ജീവിക്കേണ്ടി വന്ന ഒരു സാധു പെൺകുട്ടിക്കാണ്. കൊല്ലപ്പെട്ടത് പാലസ്തീൻ തിവ്രവാദി സംഘടന ഹമാസിന്റെ ആക്രമണത്തിലാണ്, പക്ഷെ സമൂഹ മാധ്യമങ്ങളിൽ ആ സഹോദരിക്ക് വേണ്ടി ആദരാഞ്ജലികൾ അർപ്പിക്കാൻ പോലും കേരളം കാണിക്കുന്ന വിമുഖത ഞെട്ടിപ്പിക്കുന്നതുമാണ്.

Read Also: ‘1987 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കാത്ത നായനാരെ മുഖ്യമന്ത്രിയാക്കിയത്രെ’; മനോരമയ്‌ക്കെതിരെ എം സ്വരാജ്

എന്ത് കാരണത്താലാണ് കേരളത്തിന് സ്വന്തം സഹോദരിയെക്കാൾ പ്രിയം പാലസ്തീനോടാകേണ്ടത്, ചോദിക്കേണ്ടതാണ്. വാർത്തകൾ കണ്ടു ആദരാഞ്ജലികൾ അർപ്പിച്ച മാണി സി കാപ്പൻ ഉൾപ്പടെയുള്ള പലർക്കും അതു പിൻവലിക്കുകയോ, മാറ്റി എഴുതുകയോ ചെയ്യേണ്ടി വന്നു. എന്തിനു വേണ്ടിയാണ് ആർക്കു വേണ്ടിയാണ് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ അവയെല്ലാം പിൻവലിക്കേണ്ടി വന്നത്. ഉത്തരങ്ങൾ ഞെട്ടിപ്പിക്കുന്നതും അപകടകരവുമാണ്. ആയുധവും അക്രമണവും
ആരുടെ ആയാലും അപലപിക്കേണ്ടതല്ലെ? ഇസ്രായേൽ ആക്രമണത്തിലാണ് ഇങ്ങനെയൊരു ജീവഹാനി സംഭവിച്ചിരുന്നതെങ്കിൽ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ) ഇങ്ങനെയാവുമായിരുന്നോ പ്രതികരണങ്ങൾ? എത്ര മെഴുകുതിരികളും റോസാപുഷ്പ്പങ്ങളും മാധ്യമ വാചാടോപങ്ങളും നമുക്ക് ചുറ്റും നാം കാണുകയും കേൾക്കുകയും ചെയ്തേനെ. ഇത് മനുഷ്യ സ്നേഹമൊ, മത സ്നേഹമൊ എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്.

പ്രത്യേകിച്ച് ലോക നേഴ്സ് ദിനത്തിന്റെ തലേ ദിവസം ഒരു നേഴ്സ് വിദേശത്ത് തീവ്രവാദി അക്രമത്തിൽ മരിക്കുമ്പോഴും ഭരണപ്രതിപക്ഷ പാർട്ടികളും അവയുടെ യുവജന സംഘടനകളും സ്വീകരിക്കുന്ന നിലപാടുകൾ തുറന്നു കാട്ടുന്നത്, മുഖം മൂടിയ മതവാദികളുടെ സ്വാധീന ശക്തിയാണ്. നമ്മുടെ സ്വന്തം സഹോദരിക്ക് വേണ്ടി ഒരിറ്റു കണ്ണീർ വീഴ്ത്താൻ പോലും നാം ആരുടെയൊക്കെയോ അനുമതിക്കായി കാത്തിരിക്കേണ്ടി വരുന്നതിനെപ്പറ്റി കേരളീയർ ചിന്തിക്കേണ്ടിയിരിക്കുന്നു.

Read Also: ഇസ്രയേലിനു നേരെ ഹമാസിന്റെ റോക്കറ്റ് ആക്രമണം; ‘ഇതാണ് ഇപ്പോൾ ഇസ്രയേലിന്റെ അവസ്ഥ’, മലയാളി പെൺകുട്ടിയുടെ ലൈവ് വീഡിയോ

പാലസ്തീൻ തിവ്രവാദി സംഘടന ഹമാസിന്റെ അക്രമണത്താൽ കൊല്ലപ്പെട്ട സഹോദരി സൗമ്യക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം കേരള സർക്കാർ നൽകണം, സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂട്ടായി പരിശ്രമിക്കണം, നാം ഓരോരുത്തരും വാക്കുകൾ കൊണ്ടെങ്കിലും അവരുടെ കുടുംബത്തിന് കൈത്താങ്ങുകളാവണം. വിട സോദരീ, ഒരു പക്ഷെ നീ ആശ്വസിക്കുന്നുമുണ്ടാവാം, പ്രബുദ്ധ കേരളത്തിലെ കപട മാനവിക സാംസ്കാരിക നായകരുടെ മുതലകണ്ണീർ നിനക്ക് വേണ്ടി വീഴ്ത്തപ്പെടാത്തതിൽ.

https://www.facebook.com/bgopalakrishnanofficial/posts/2829687513952773

shortlink

Related Articles

Post Your Comments

Related Articles


Back to top button