കൊച്ചി : പലസ്തീന്‍ ഹമാസ് ഇസ്രയേലിനു നേരെ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ലോകത്തിന്റെ നാനാഭാഗത്തു നിന്നും പ്രണാമം അര്‍പ്പിക്കുമ്പോള്‍ ഇവിടെ കേരളത്തില്‍ വര്‍ഗീയത പറഞ്ഞ് കൊടിപിടിച്ച് നടക്കുന്നവരാണ്. ഇത്തരക്കാരെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ രൂക്ഷമായി വിമര്‍ശിക്കുകയാണ് സംവിധായകന്‍ അലിഅക്ബര്‍ . സൗമ്യ സന്തോഷിന് ആദരാഞ്ജലി അര്‍പ്പിച്ച് അലി അകബ്ര്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ വര്‍ഗീയത പറഞ്ഞ് നിരവധിയാളുകള്‍ കമന്റ് ചെയ്തിരുന്നു.
സ്വന്തം നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുമ്പോള്‍ പോലും മതഭ്രാന്ത് വിളമ്പുന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നുവെന്ന് അലി അക്ബര്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
കുടുംബം പുലര്‍ത്താന്‍ അന്യനാട്ടില്‍ പോയി റോക്കറ്റാക്രമത്തില്‍ കൊല്ലപ്പെട്ട നാട്ടുകാരിക്ക് പ്രണാമം അര്‍പ്പിക്കുന്നതിന്റെ ചുവട്ടില്‍ പോലും, മതഭ്രാന്ത് വിളമ്പുന്ന രീതിയില്‍ മലയാളി ജിഹാദികള്‍ വളര്‍ന്നിരിക്കുന്നു.. എവിടെ ഭീകരവാദം തലപൊക്കുന്നുവോ അവരെ ന്യായീകരിക്കാന്‍ എത്ര തരം താഴാനും അവര്‍ക്കു കഴിയുന്നു…സ്വന്തം നാടോ നാട്ടുകാരിയോ മതത്തിന് മുന്‍പില്‍ അന്യമാണെന്ന് കരുതുന്ന ഇക്കൂട്ടരേ സുഹൃത്തുക്കളാക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും…
രാജ്യമല്ല,രാജ്യത്തെ ജനതയല്ല തങ്ങളുടെ മതം, അതിന്റെ അനുയായികള്‍..അത് മാത്രം.. അതിനപ്പുറമുള്ളതെല്ലാം കുഫിര്‍…കഷ്ടം… അല്ലാതെന്തുപറയാന്‍…
ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികള്‍ക്കില്ലാതെപോവുന്നല്ലോ എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments