കോഴിക്കോട്: റമദാന്‍ വ്രതം കഴിയുന്ന സാഹചര്യത്തില്‍ ചെറിയ പെരുന്നാള്‍ ആഗതമായ ഈ ഘട്ടത്തില്‍ വലിയ വിഷമകരമായ വാര്‍ത്തകളാണ് പലസ്തീനില്‍ നിന്നും വരുന്നത്. ഈ സാഹചര്യത്തില്‍ നാം ഒരോരുത്തരും ഇസ്രായേല്‍ ആക്രമണത്തിന് ഇരകളാകുന്ന പലസ്തീന്‍കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ഒപ്പം വിശ്വാസികള്‍ക്ക് ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. വിഷമിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധ കൊടുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. കൊറോണ പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട സഹായം ചെയ്യണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശ്വാസികളോട് അറിയിച്ചു.
Read Also : പശ്ചിമേഷ്യയിലെ സമാധാനം തകര്‍ത്ത് ഹമാസ് തീവ്രവാദികള്‍, വന്‍തിരിച്ചടി നല്‍കി ഇസ്രയേല്‍
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
ഒരു മാസത്തെ വ്രതനാളുകള്‍ പൂര്‍ത്തീകരിച്ചു പെരുന്നാളിനെ സ്വീകരിക്കുന്ന വിശ്വാസികള്‍ കരുണാദ്രമായ മനസ്സോടെ, വിഷമിക്കുന്നുവരുടെ പ്രയാസങ്ങള്‍ അകറ്റാനും സ്നേഹ സാന്ത്വന സന്ദേശങ്ങള്‍ പരസ്പരം കൈമാറാനും ശ്രദ്ധിക്കണം. കോവിഡ് മൂര്‍ച്ഛിച്ചു നില്‍ക്കുന്ന ഈ സമയത്ത് ആഘോഷങ്ങള്‍ വീടുകളില്‍ പരിമിതപ്പെടുത്തണം. ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് കഷ്ടപ്പെടുന്നവരെ സഹായിക്കാനും, സൗഹൃദ ബന്ധങ്ങള്‍ പുതുക്കാനും വിശ്വാസികള്‍ക്ക് സാധിക്കണം. ആരോഗ്യ പരിപാലനത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, നിയമപാലര്‍, സന്നദ്ധ സേവകര്‍ എന്നിവര്‍ക്ക് ആവശ്യമുള്ള എല്ലാ സഹകരണവും വിശ്വാസികള്‍ ചെയ്യണം.
ഫലസ്തീനിലെ ജനതക്ക് നേരെ നേരെ ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരാക്രമണം ലോകത്തെ മുസ്ലിംകളെ ഏറെ വിഷമിപ്പിക്കുന്നതാണ്. ഫലസ്തീനികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന എല്ലാവരും നടത്തണം.
Post Your Comments