KeralaLatest NewsIndiaNews

പ്രതിപക്ഷ നേതാവിനെ മാറ്റണം, പാർട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകും; സോണിയാ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ കത്തയച്ചിരിക്കുന്നത്.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും മാറ്റണം എന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസിന്റെ 24 സംസ്ഥാന ഭാരവാഹികളാണ് സോണിയാ ഗാന്ധിക്ക് കത്ത് നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ കത്തയച്ചിരിക്കുന്നത്. പുനഃസംഘടന നടത്തിയില്ലെങ്കിൽ പാർട്ടി എന്നെന്നേക്കുമായി ഇരുട്ടിലേക്ക് പോകുമെന്നും അതുകൊണ്ട് അടിയന്തരമായ ഇടപെടലുകൾ നടത്തണമെന്നുമാണു യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

Also Read:ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതി വിവാഹം കഴിച്ചു; സാക്ഷ്യം വഹിച്ച് പോലീസ്​ സ്​റ്റേഷൻ

കോൺഗ്രസിൽ നേതൃത്വമറ്റം വേണമെന്ന ആവശ്യം ഉയരുന്നതിനിടയിലാണ് യൂത്ത് കോൺഗ്രസിന്റെ തുറന്ന കത്തെന്നതും പ്രധാനം. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റണമെന്നും പകരം വി ഡി സതീശനെ കൊണ്ടുവരണമെന്നുമാണു ഒരു വിഭാഗം ആളുകൾ ഉന്നയിക്കുന്നത്. വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.

അതേസമയം, കേരളത്തിലെ പാർട്ടിയുടെ പ്രകടനം വളരെ മോശമായിരുന്നുവെന്ന് സോണിയാ ഗാന്ധി വിശകലനം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്‌ തുടര്‍ച്ചയായി പരാജയപ്പെടുന്ന പശ്‌ചാത്തലത്തില്‍, നേതൃത്വത്തിനെതിരേ ഗുലാം നബി ആസാദ്‌, ആനന്ദ്‌ ശര്‍മ, കപില്‍ സിബല്‍ തുടങ്ങിയ മുതിര്‍ന്നനേതാക്കള്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകാന്‍ പൂര്‍ണസമയ പ്രത്യക്ഷനേതൃത്വം വേണമെന്നു കഴിഞ്ഞ ഓഗസ്‌റ്റില്‍ സോണിയ ആവശ്യപ്പെടുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button