ലക്‌നൗ: സംസ്ഥാനത്ത് 300 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ പ്ലാന്റുകൾ സ്ഥാപിക്കാനുളള നടപടികൾ തുടങ്ങിയതായും പ്ലാന്റുകൾ നിലവിൽ വരുന്നതോടെ മെഡിക്കൽ ഓക്‌സിജനായി മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സ്ഥിതി ഒഴിവാകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
Read Also : ആയിരക്കണക്കിന് റെംഡെസിവിർ ഇഞ്ചക്ഷനുകൾ കനാലില്‍ തള്ളിയ നിലയില്‍ ; വീഡിയോ പുറത്ത്
ഞായറാഴ്ച മാത്രം യുപിയിലേക്ക് 1000 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കിയതായും ഇതിനായി പ്രത്യേക ട്രെയിൻ സർവ്വീസുകൾ ഏർപ്പെടുത്തിയ കേന്ദ്രസർക്കാരിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അയോദ്ധ്യയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊറോണയുടെ രണ്ടാം തരംഗം സംസ്ഥാനത്തിന് പുതിയ വെല്ലുവിളിയാണ് സൃഷ്ടിച്ചതെന്ന് യോഗി ചൂണ്ടിക്കാട്ടി. ഓക്‌സിജന്റെ ആവശ്യം പെട്ടന്ന് ഉയർന്നു. അയോദ്ധ്യയിലും സമീപജില്ലകളിലും ഉൾപ്പെടെ സംസ്ഥാനം ഓക്‌സിജൻ വിതരണം ചെയ്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടുതൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും വിതരണം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലും ആവശ്യത്തിന് ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ എത്തിക്കുകയാണ് ചെയ്തതെന്നും കൂടുതൽ കോൺസെൻട്രേറ്ററുകൾ ഇനിയും വിതരണം ചെയ്യുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Post Your Comments