ടെല്‍ അവീവ്: ഇസ്രയേലില്‍ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി സൗമ്യ കൊല്ലപ്പെട്ടതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഭര്‍ത്താവിനോട് വിഡീയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഷെല്‍ പതിച്ചത്.
Read Also : മാവോയിസ്റ്റ് ഭീകരർ തമ്പടിച്ചിടത്ത് കോവിഡ് വ്യാപനം ; നിരവധി മാവോയിസ്റ്റുകൾ മരിച്ചു
വൈകിട്ട് 5.30നാണ് ഭര്‍ത്താവുമായി ഇസ്രയേലിലെ അഷ്‌കലോണിലുള്ള വീട്ടില്‍നിന്നും സൗമ്യ വീഡിയോ കോളില്‍ സംസാരിച്ചത്. സുരക്ഷ മുറിയിലേക്ക് ഓടി മാറാനുള്ള സമയം സൗമ്യക്കും ഒപ്പമുണ്ടായിരുന്ന പ്രായമായ ഇസ്രായേല്‍ വനിതക്കും ലഭിച്ചില്ല.
മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഞ്ഞിക്കുഴി പഞ്ചായത്ത് മുന്‍ മെമ്പര്‍മാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് സൗമ്യ. ഏഴു വര്‍ഷമായി ഇസ്രയേലിലാണ് സൗമ്യ. രണ്ടു വര്‍ഷം മുന്‍പാണ് നാട്ടില്‍ വന്നത്. അഡോണ്‍ ഏക മകനാണ്.
അതേസമയം, ഇസ്രായേലിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സനോജ് വ്ളോഗ് എന്ന പേജിലൂടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഒട്ടേറെ മലയാളികളുടെ സ്ഥലമാണിതെന്ന് ഇദ്ദേഹം പറയുന്നു. കെട്ടിടങ്ങള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്.
Post Your Comments