COVID 19Latest NewsNewsIndia

മാവോയിസ്റ്റ് ഭീകരർ തമ്പടിച്ചിടത്ത് കോവിഡ് വ്യാപനം ; നിരവധി മാവോയിസ്റ്റുകൾ മരിച്ചു

റായ്പൂർ : ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഭീകരർ കൊറോണ ബാധിച്ച് മരിച്ചതായി വിവരം. സംഘത്തിലെ നിരവധി പേർ കൊറോണ ബാധിതരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദന്തേവാഡ പോലീസ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. ബിജാപൂർ സുക്മാ ജില്ലകളിലെ വനാതിർത്തിയിൽ അടുത്തിടെ പത്തോളം മാവോയിസ്റ് ഭീകരരുടെ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശവാസികളാണ് പോലീസ് ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകിയത്. കൊറോണയോ ഭക്ഷ്യവിഷബാധയോ ആണ് മരണകാരണമെന്ന് അധികൃതർ സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read Also : ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് ആദരാജ്ഞലികൾ അർപ്പിച്ച മാണി സി. കാപ്പനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം  

രണ്ടാഴ്ചകൾക്ക് മുൻപ് പിഡിയ ജില്ലയിൽ 500 ഓളം മാവോയിസ്റ്റ്  ഭീകരർ തമ്പടിച്ചിരുന്നു. ഇവർ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണവും മരുന്നും കഴിച്ചു എന്നാണ് വിവരം. തുടർന്ന് നിരവധി പേർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതായും പ്രദേശവാസികൾ പറയുന്നു. നിരവധി ഭീകര നേതാക്കൾക്കും കൊറോണ ബാധിച്ചിട്ടുണ്ട്. ഒരു തരത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതിരിക്കുന്നതിനാൽ നാട്ടുകാരിലേയ്ക്കും കൊറോണ പടർന്നുപിടിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. പോലീസിന് മുന്നിൽ കീഴടങ്ങിയാൽ കമ്യൂണിസ്റ്റ് ഭീകരർക്ക് ആവശ്യമായ ചികിത്സ നൽകാമെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button