കേരളാ സാഹിത്യ അക്കാദമി അവാർഡും ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടും മാടമ്പ് കുഞ്ഞിക്കുട്ടനെ അംഗീകരിക്കാൻ ചില മാടമ്പികൾ തയ്യാറല്ലായിരുന്നുവെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. കമ്മ്യൂണിസ്റ്റ് ആയിരുന്നപ്പോഴും താനൊരു ഹിന്ദുവാണെന്ന് മാടമ്പ് തുറന്നു പറഞ്ഞതും, ദേശീയതയാണ് ഹിന്ദുത്വം എന്ന അദ്ദേഹത്തിന്റെ തിരിച്ചറിവുമാണ് അതിന് കാരണമെന്നും സന്ദീപ് വ്യക്തമാക്കി.
ഒരു ഹിന്ദു കമ്മ്യൂണിസ്റ്റിന്റെ ചിന്തകളിലൂടെ മാടമ്പ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിലും എളുപ്പം എതിർപക്ഷത്തിന് അദ്ദേഹത്തെ വർഗ്ഗീയ വാദി ആക്കുന്നതായിരുന്നുവെന്നും മാടമ്പ് കുഞ്ഞിക്കുട്ടന് പ്രണാമം അർപ്പിച്ചുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്ദീപ് പറയുന്നു.
കോവിഡ് ബാധിച്ച് ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ലൈംഗികാതിക്രമത്തിന് ഇരയായി
സന്ദീപ് വാചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
അമൃതസ്യപുത്ര:
വേദം, ശാസ്ത്രം, സാഹിത്യം, ആയുർവേദം, സിനിമ, മാതംഗ ശാസ്ത്രം,രാഷ്ട്രീയം, ജ്യോതിഷം തുടങ്ങി സൂര്യന് കീഴിലുള്ള എന്തിനെപ്പറ്റിയുമുള്ള അറിവിന്റെ ഭണ്ഡാരമായിരുന്നു മാടമ്പ് കുഞ്ഞിക്കുട്ടൻ എന്ന ശങ്കരൻ നമ്പൂതിരി. സിനിമാ അഭിനയവും തിരക്കഥാ രചനയും വഴങ്ങുമായിരുന്നു ഈ അറിവിന്റെ തമ്പുരാന്. കേരളാ സാഹിത്യ അക്കാദമി അവാർഡും ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടും മാടമ്പിനെ അംഗീകരിക്കാൻ ചില മാടമ്പികൾ തയ്യാറല്ലായിരുന്നു. അതിന് കാരണം ഒന്നേ ഉള്ളൂ. കമ്മ്യൂണിസ്റ്റ് ആയിരുന്നപ്പോഴും താനൊരു ഹിന്ദു ആയിരുന്നു എന്ന തുറന്നു പറച്ചിൽ, ദേശീയതയാണ് ഹിന്ദുത്വം എന്ന തിരിച്ചറിവ്. ‘ഒരു ഹിന്ദു കമ്മ്യൂണിസ്റ്റിന്റെ ശിഥില ചിന്തകളി’ലൂടെ മാടമ്പ് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിലും അവർക്ക് എളുപ്പം അദ്ദേഹത്തെ വർഗ്ഗീയ വാദി ആക്കുന്നതായിരുന്നല്ലോ.
പ്രണാമം. അമരത്വത്തിന്റെ പുത്രന്.
Post Your Comments