കാസര്‍കോട് : തുടർച്ചയായി രണ്ടാം ദിവസവും കാസർകോട് ജില്ലയിൽ ഓക്സിജൻ ക്ഷാമം. മംഗളൂരുവിൽ നിന്നുള്ള സിലിണ്ടർ വിതരണം നിലച്ചതും കണ്ണൂരിൽ നിന്ന് കൊണ്ടുവരുന്ന സിലിണ്ടറുകളുടെ എണ്ണം തികയാത്തതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.
Read Also : കോവിഡ് ചികിത്സയ്ക്ക് ചാണകവും ഗോമൂത്രവും ; മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദർ
കാസർകോട് നഗരത്തിലെ അരമന ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരുമണിയോടെ അവശേഷിക്കുന്ന സിലിണ്ടറുകളുടെ എണ്ണം നാലായി. പത്ത് സിലിണ്ടർ അടിയന്തരമായി വേണമെന്ന് ഓക്സിജൻ വാർ റൂമിൽ ആശുപത്രി അധികൃതർ ഒരു ദിവസം മുമ്പേ അറിയിച്ചിട്ടും ഫലമുണ്ടായില്ല.
ഒടുവിൽ സ്ഥിതി ഗുരുതരമാകുമെന്ന സാഹചര്യം ഉണ്ടായതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് നാല് വലിയ സിലിണ്ടറുകൾ എത്തിച്ചു. ഇന്നലെത്തേതിന് സമാനമായി ഇകെ നായനാർ ആശുപത്രിയിലും ഓക്സിജൻ ക്ഷാമം തുടരുകയാണ്.
Post Your Comments