COVID 19KeralaLatest NewsNewsIndia

അജ്ഞാതജ്വരം ബാധിച്ച്‌ 28 മരണം; കോവിഡ് ബാധയെന്ന് സംശയവുമായി അധികൃതർ

പരിശോധിച്ചവരില്‍ 25 ശതമാനം പേരും കോവിഡ് പോസിറ്റീവായതിനാല്‍ പ്രദേശത്ത് പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് രാകേഷ് സെയ്നി അറിയിച്ചു.

ഹരിയാന: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്നതിനിടെ ഹരിയാണയിൽ അജ്ഞാതജ്വരം ബാധിച്ച് 28 പേർ മരിച്ചതായി റിപ്പോർട്ട്. റോഹ്തക് ജില്ലയിലെ തിതോലി ഗ്രാമത്തിലാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ 28 പേർ മരിച്ചത്. ഇതേ തുടർന്ന് ജില്ലാ ഭരണകൂടം ഗ്രാമത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

അതേസമയം ഔദ്യോഗിക കണക്കിനേക്കാൾ കൂടുതലാണ് യഥാർത്ഥത്തിൽ മരിച്ചവരുടെ എണ്ണം എന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തെ തുടർന്ന് ഗ്രാമവാസികൾ കടുത്ത ആശങ്കയിലാണ്. അജ്ഞാതജ്വരമെന്ന്‌ പറയുന്നുണ്ടെങ്കിലും കോവിഡ് ബാധയാകാം മരണകാരണമെന്ന് അധികൃതർ സംശയിക്കുന്നു.

മുൻകരുതലെന്ന നിലയിൽ ജില്ലാ ഭരണകൂടം ഇവിടെ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആരംഭിച്ചു. കോവിഡ് പരിശോധന നടത്തിയ 746 പേരിൽ 159 പേരും കോവിഡ് പോസിറ്റീവാണ്. പരിശോധിച്ചവരില്‍ 25 ശതമാനം പേരും കോവിഡ് പോസിറ്റീവായതിനാല്‍ പ്രദേശത്ത് പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് രാകേഷ് സെയ്നി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button