തിരുവനന്തപുരം: കേരളം ഇടത് തരംഗമാകുമ്പോൾ അധികാര വടംവലിയിൽ പിണറായി സർക്കാർ. മന്ത്രിസഭാ രൂപീകരണത്തിനുള്ള ഇടത് മുന്നണിയുടെ ആദ്യഘട്ട ചര്‍ച്ച പൂര്‍ത്തിയായി. ഒരു എം.എല്‍.എമാര്‍ മാത്രമുള്ള കേരള കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ.എന്‍.എല്‍, കോണ്‍ഗ്രസ് എസ് എന്നിവരുമായാണ് ഇന്ന് ചര്‍ച്ച നടത്തിയത്. ഇതില്‍ കേരള കോണ്‍ഗ്രസ് ബിയും ജനാധിപത്യ കേരള കോണ്‍ഗ്രസും ഐ.എന്‍.എല്ലും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു.
Read Also: കോവിഡ് രോഗം കൂടുതല്‍ ബാധിക്കുന്നത് ഈ രക്തഗ്രൂപ്പിലുള്ളവരെ, ജാഗ്രത
എന്നാൽ അര്‍ഹമായ പരിഗണന ലഭിക്കണമെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളിയും ആവശ്യപ്പെട്ടു. കെ.ബി.ഗണേഷ്കുമാറിനും ആന്റണി രാജുവിനും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെങ്കിലും ചര്‍ച്ചയില്‍ സി.പി.എം ഉറപ്പ് നല്‍കിയില്ല. 17ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ച് പിരിയുകയായിരുന്നു. കേരള കോണ്‍ഗ്രസ് എം, സി.പി.ഐ എന്നിവരുടെ സ്ഥാനങ്ങളില്‍ തീരുമാനമായ ശേഷമാണ് രണ്ടാം ചര്‍ച്ച നടത്തുക.
Post Your Comments