KeralaLatest NewsNews

ഇതുവരെ മന്ത്രിസഭ രൂപീകരിക്കാത്തത് ജനവഞ്ചന; വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

'ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോകുന്നത്'

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ ഏറെ പിന്നിട്ടിട്ടും മന്ത്രിസഭ രൂപീകരിക്കാത്തതിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഇത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകക്ഷികള്‍ കടിപിടി കൂടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Also Read: രാജ്യത്തിന് ആശ്വാസ വാര്‍ത്ത; സ്പുട്‌നിക് വാക്‌സിന്‍ ഉടന്‍ ആഭ്യന്തര വിപണിയിലേയ്ക്ക്

കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണ്. വളരെ ഭീതിദവും ഉത്ക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ഈ സമയം മന്ത്രിക്കസേരകള്‍ക്ക് വിലപേശുന്നതിലൂടെ സമയം പാഴാക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഭരണകക്ഷിക്ക് നാളിതുവരെ ഒരു മന്ത്രിസഭ രൂപീകരിച്ച് ഭരണ നിര്‍വ്വഹണം നടത്താന്‍ കഴിയാത്തത് ജനവഞ്ചനയാണ്.

കോവിഡ് മഹാമാരിയുടെ അതിരൂക്ഷമായ പ്രത്യാഘാതങ്ങളില്‍പ്പെട്ട് ജനസമൂഹം കഷ്ടനഷ്ടങ്ങള്‍ സഹിക്കുമ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ട മന്ത്രിമാര്‍ ആരും അധികാരമേല്‍ക്കാത്തതും കസേരകള്‍ ഒഴിഞ്ഞു കിടക്കുന്നതും ഖേദകരമാണ്.

തെരഞ്ഞെടുപ്പിന് ശേഷം ബംഗാള്‍, ആസാം, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മന്ത്രിസഭ അധികാരമേറ്റ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ സര്‍ക്കാരുണ്ടായി. കേരളത്തില്‍ മാത്രം ഫലം പ്രഖ്യാപിച്ച് നീണ്ട 18 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭ അധികാരമേല്‍ക്കാന്‍ പോകുന്നത്.

വളരെ ഭീതിദവും ഉത്ക്കണ്ഠാജനകവുമായ സംഭവവികാസങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ മന്ത്രിക്കസേരകള്‍ക്ക് വേണ്ടി ഘടകകഷികള്‍ കടിപിടി കൂടിയും വിലപേശിയും സമയം പാഴാക്കുന്നു. കഴിവതും വേഗം അധികാരമേറ്റ് പ്രശ്‌ന പരിഹാരത്തിന് സത്വര നടപടികള്‍ കൈക്കൊള്ളുകയാണ് അടിയന്തിരാവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button