
ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് പരിശീലകൻ തോമസ് ടൂഹൽ. മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ വിജയം നേടിയതിന് ശേഷം സംസാരിക്കുകയായിരുന്നു തോമസ് ടൂഹൽ. ചെൽസി അർഹിച്ച വിജയമാണ് നേടിയതെന്നും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റി കളിക്കാൻ ഭയക്കുന്ന ഒരു ടീമായി ചെൽസി മാറിയിട്ടുണ്ടെന്നും ടൂഹൽ പറഞ്ഞു. ഇത്തരത്തിലുള്ള പ്രകടനങ്ങൾ സീസണിൽ മികച്ച മുന്നേറ്റം നടത്തുന്നതിന് ടീമിനെ സഹായിക്കുമെന്നും ടൂഹൽ പറഞ്ഞു.
സിറ്റിക്കെതിരായ മത്സരത്തിൽ അവരുടെ തട്ടകത്തിൽ 2-1 ന്റെ വിജയം നേടുകയായിരുന്നു ചെൽസി. നേരത്തെ എഫ്എ കപ്പ് സെമിയിലും പ്രീമിയർ ലീഗിലും മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ചെൽസി. ഫ്രാങ്ക് ലാംപാഡിനെ ചെൽസി പുറത്താക്കിയതിന് ശേഷം ചെൽസിയിൽ എത്തിയ തോമസ് ടൂഹലിന് കീഴിൽ ചെൽസി ഇതുവരെ പരാജയം അറിഞ്ഞിട്ടില്ല. 2014 ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലെത്തിയത്.
Post Your Comments