ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ നേരിയ കുറവെന്ന് ആരോഗ്യ മന്ത്രാലയം. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് രണ്ടാം തരംഗം നിയന്ത്രിക്കാവുന്ന രീതിയിലേക്കെത്തുകയാണെന്നും ആരോഗ്യമന്ത്രാലയം പറയുന്നു. നാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായത് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
Read Also : സംസ്ഥാനത്ത് 300 മെഡിക്കൽ ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിക്കാനൊരുങ്ങി യോഗി സർക്കാർ
ഡല്‍ഹി, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് തുടങ്ങി രോഗവ്യാപനം തീവ്രമായിയിരുന്ന പത്ത് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കുറയുന്നുണ്ട്. അതേസമയം, കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം കൂടുകയാണെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
രാജ്യത്ത് ഓക്‌സിജന്‍ പ്രതിസന്ധി കുറഞ്ഞുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഓക്‌സിജന്‍ ആഭ്യന്തര ഉത്പാദനം കൂട്ടിയിരിക്കുകയാണ്. പ്രതിസന്ധി തടയാനായി ദ്രാവക ഓക്‌സിജന്‍ ഇറക്കുമതി ചെയ്‌തുവെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
Post Your Comments