സ്പാനിഷ് ലീഗിൽ ഒന്നാമത് എത്താനുള്ള അവസരം നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്. ഇന്ന് സെവിയ്യയെ നേരിട്ട റയലിന് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്നലെ അത്ലാന്റിക്കോ മാഡ്രിഡും ബാഴ്‌സലോണയും സമനിലയിൽ പിരിഞ്ഞതിനാൽ ഇന്ന് വിജയിച്ചാൽ റയലിന് ലീഗിൽ ഒന്നാമത് എത്താമായിരുന്നു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി മത്സരം സമനിലയിൽ അവസാനിച്ചു.
മികച്ച തുടക്കത്തോടെ മത്സരം ആരംഭിച്ച കരീം ബെൻസമെയിലൂടെ(13) റയൽ ലീഡ് നേടിയെങ്കിലും വാർ ആ ഗോൾ നിഷേധിച്ചു. 22-ാം മിനുട്ടിൽ ഫെർണാണ്ടോയുടെ ഗോളിൽ സെവിയ്യ ലീഡ് നേടി. രണ്ടാം പകുതിയിൽ ടോണി ക്രൂസിന്റെ അസിസ്റ്റിൽ നിന്ന് അസൻസിയോ റയലിനെ ഒപ്പമെത്തിച്ചു. എന്നാൽ റയലിനെ സമനില ഗോളിന് അധികം ആയുസ് ഉണ്ടായിരുന്നില്ല.
78-ാം മിനുട്ടിൽ സെവിയ്യക്ക് കിട്ടിയ പെനാൽട്ടി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് റാകിറ്റിച്ച് സെവിയ്യക്ക് വീണ്ടും ലീഡ് നൽകി. എന്നാൽ ഇഞ്ചുറി ടൈമിൽ ഹസാർഡിന്റെ(90+4) ഗോൾ റയലിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചു.
Post Your Comments