ബംഗാളില്‍ സുവേന്ദു അധികാരി പ്രതിപക്ഷ നേതാവാകും; പ്രഖ്യാപനവുമായി ബിജെപി

നന്ദിഗ്രാമില്‍ സുവേന്ദുവിനോട് മമത പരാജയപ്പെട്ടിരുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതിപക്ഷ നേതാവാകും. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദാണ് പ്രതിപക്ഷ നേതാവായി സുവേന്ദു അധികാരിയെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.

Also Read: കോവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചത് സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്ത്; അധികം ഈടാക്കിയാൽ പത്തിരട്ടി പിഴ;മുഖ്യമന്ത്രി

നന്ദിഗ്രാമില്‍ മമത ബാനര്‍ജിയെ തോല്‍പ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിന്റെ തിളക്കം കുറച്ചത് സുവേന്ദു അധികാരിയായിരുന്നു. ഇതാണ് പ്രതിപക്ഷ നേതാവായി സുവേന്ദുവിനെ തെരഞ്ഞെടുക്കാനുള്ള പ്രധാന കാരണം. സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമില്‍ മത്സരിക്കാന്‍ എത്തിയെങ്കിലും മമത പരാജയപ്പെടുകയായിരുന്നു. 1956 വോട്ടുകള്‍ക്കായിരുന്നു സുവേന്ദുവിന്റെ വിജയം.

തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് 77 സീറ്റുകളാണ് ലഭിച്ചത്. ഫലം പുറത്തുവന്നതിന് പിന്നാലെ
സംസ്ഥാനത്ത് ബിജെപി സ്വാധീനമുറപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ തൃണമൂല്‍ വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരുന്നു. ആക്രമണത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.

Share
Leave a Comment