KeralaLatest News

പൂക്കോട്ടുംപാടം എസ്‌ഐക്കെതിരേ പ്രതിഷേധം: മതപണ്ഡിതനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് എസ്‌ ഡിപിഐ

സംഭവത്തിൽ മതപണ്ഡിതനെ പ്രതിയാക്കി ക്രിമിനല്‍ കേസെടുത്തത്തിനെതിരെ പ്രതിഷേധവുമായി എസ്‌ ഡിപിഐ. നടപടി നികൃഷ്ടവും അപലപനീയവുമാണെന്നും കേസ് ഉടന്‍ പിന്‍വലിക്കണമെന്നും എസ്‌ ഡിപിഐ

അമരമ്പലം: ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് കേരളത്തില്‍ മറ്റെങ്ങുമുണ്ടായിട്ടാല്ലാത്ത രീതിയില്‍ അമരമ്പലം പഞ്ചായത്തില്‍ മാത്രം പള്ളികള്‍ പൂട്ടിക്കാന്‍ പിടിവാശി കാണിച്ചെന്നാരോപിച്ച് പൂക്കോട്ടുംപാടം എസ്‌ഐക്കെതിരേ ഫേസ്ബുക്കില്‍ പ്രതിഷേധം. സംഭവത്തിൽ മതപണ്ഡിതനെ പ്രതിയാക്കി ക്രിമിനല്‍ കേസെടുത്തത്തിനെതിരെ പ്രതിഷേധവുമായി എസ്‌ ഡിപിഐ. നടപടി നികൃഷ്ടവും അപലപനീയവുമാണെന്നും കേസ് ഉടന്‍ പിന്‍വലിക്കണമെന്നും എസ്‌ ഡിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

റമദാനിലെ അവസാന വെള്ളിയാഴ്ച മുസ്‌ലിങ്ങള്‍ പ്രോട്ടോക്കോള്‍ പാലിച്ചു ജുമുഅ നടത്തുന്നതിനെ ഗൂഢതാല്‍പര്യത്തോടെ തടയാന്‍ ആണ് പൂക്കോട്ടുംപാടം എസ്‌ഐ അമിത താല്‍പര്യം കാണിച്ചതെന്നാണ് ഇവരുടെ ആരോപണം. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാനേ ഉപകരിക്കൂ എന്നും കൊവിഡ് പ്രതിരോധം ജാതി മത സംഘടനാ ഭേദമന്യേ മുഴുവന്‍ ജനങ്ങളെയും വിശ്വാസത്തിലെടുത്തു മാത്രം ചെയ്യേണ്ടതാണെന്നും പ്രസ്താവനയിൽ ആരോപിക്കുന്നു.

പ്രശംസയര്‍ഹിക്കുന്ന ധാരാളം പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ രീതികളും അവലംബിച്ച്‌ മുന്നേറുന്ന കേരള പോലിസിന്റെ യശസ്സ് കളങ്കപ്പെടുത്തുന്ന ഇത്തരം ഉദ്യോഗസ്ഥരെ ദുര്‍ഗുണ പരിഹാര പാഠശാലയിലയക്കാനും ഉന്നതാധികാരികള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

ഒരു വിഭാഗത്തെ മുറിവേല്‍പ്പിക്കുന്ന പ്രതിലോമ നിലപാടുകള്‍ നടത്തുന്ന ഇത്തരം ഓഫിസര്‍മാരെക്കൊണ്ട് തിരുത്തിക്കണം.അന്യായമായും പകപോക്കാന്‍ വേണ്ടിയും മതപണ്ഡിതനെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചുകൊണ്ട്
തെറ്റു തിരുത്തണമെന്ന് സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button