KeralaLatest News

ഏഷ്യാനെറ്റ് ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകളുടെ തീരുമാനം: ചർച്ചയിൽ പങ്കെടുക്കില്ല

ഇപ്പോൾ ലേഖികയ്ക്ക് പൂർണ്ണ പിന്തുണ നൽകിയാണ് ഏഷ്യാനെറ്റ് രംഗത്തെത്തിയിരിക്കുന്നത്.

കൊച്ചി: ഏഷ്യാനെറ്റിനെ ബഹിഷ്കരിക്കാൻ സംഘപരിവാർ സംഘടനകളുടെ തീരുമാനം. ആദ്യം ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത് വിശ്വഹിന്ദു പരിഷത് ആണ്. ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ നടക്കുന്ന അക്രമങ്ങൾ റിപ്പോർട്ട് ചെയ്യില്ലെന്നും ബംഗാൾ പാകിസ്ഥാനിലാണെന്നും പറഞ്ഞ ലേഖികക്കെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ ഇപ്പോൾ ലേഖികയ്ക്ക് പൂർണ്ണ പിന്തുണ നൽകിയാണ് ഏഷ്യാനെറ്റ് രംഗത്തെത്തിയിരിക്കുന്നത്.

ഇതോടെയാണ് ബിജെപി ഉൾപ്പെടെ സംഘടനകൾ ചാനൽ ബഹിഷ്കരിക്കാൻ നിർബന്ധിതരായിരിക്കുന്നത്. സംഭവം നടന്ന ശേഷം ബിജെപി വക്താക്കൾ ചാനൽ ചർച്ചയിൽ പങ്കെടുത്തിട്ടില്ല. കോട്ടയം സ്വദേശിനി വിളിച്ചപ്പോൾ സംഘികൾ തല്ലു കൊല്ലുന്നതൊന്നും വാർത്തയാക്കാൻ സൗകര്യമില്ല എന്നായിരുന്നു ലേഖിക പറഞ്ഞത്.

വിശ്വഹിന്ദു പരിഷത്തിന്റെ പ്രസ്താവന കാണാം:

വിശ്വഹിന്ദു പരിഷത്ത് – കേരളം
പാവക്കുളം ടെമ്പിൾ കോംപ്ലക്സ്, കലൂർ , കൊച്ചി-682017

പ്രിയ ബന്ധു സാദര നമസ്കാരം. കേരളത്തിലെ എല്ലാ വി.എച്ച്.പി കാര്യകർത്താക്കൾ ,പ്രവർത്തകർ, അനുഭാവികൾ , സംഘടന ബന്ധുക്കൾ ഏഷ്യാനെറ്റ് ചാനൽ ബഹിഷ്കരിക്കുകയും, ഈ ചാനൽ വിച്ഛേദിക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു. മുഴുവൻ ഹിന്ദു സമാജത്തിലും ഈ സംന്ദശ മെത്തിച്ച് സമ്പൂർണ്ണ സമാജത്തേയും ഏഷ്യാനെറ്റ് ചാനൽ ബഹിഷ്കരിക്കാനും, ഈ ധാർഷ്ട്യത്തിനെതിരെ പ്രതികരിക്കുവാൻ തയ്യാറാക്കുകയും ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

എന്ന്
മാതൃസേവയിൽ

V. R. രാജശേഖരൻ.                                                            B. R. ബലരാമൻ
സംസ്ഥാന ജനറൽ സെക്രട്ടറി                                     സംസ്ഥാന അദ്ധ്യക്ഷൻ
വി.എച്ച്.പി. കേരളം                                                         വി.എച്ച്.പി. കേരളം .

shortlink

Related Articles

Post Your Comments

Related Articles


Back to top button