സ്ത്രീകൾ അനുഭവിക്കുന്ന ആർത്തവ സംബന്ധമായ വേദന പുരുഷന്മാരും ഒരിക്കലെങ്കിലും അറിഞ്ഞിരുന്നെങ്കിൽ എന്ന് വെറുതേയെങ്കിലും ആഗ്രഹിച്ച സ്ത്രീകളുണ്ടാകും. ആർത്തവ വേദന ഒന്ന് അറിഞ്ഞിരിക്കണമെല്ലോ എന്ന് ചിന്തിച്ച പുരുഷന്മാരും ഉണ്ടാകും. ഏതായാലും അത്തരമൊരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. യുവാക്കളുടെ ഒരു സംഘം സ്റ്റിമുലേറ്ററിന്റെ സഹായത്തോടെ ആര്‍ത്തവ വേദന കൃത്രിമമായി സൃഷ്ടിച്ച് അനുഭവിക്കുന്നതാണു വീഡിയോയിൽ കാണുന്നത്.
ആര്‍ത്തവ വേദന അനുഭവിക്കുമ്ബോള്‍ പുരുഷന്മാരുടെ പ്രതികരണത്തില്‍ ഉണ്ടാകുന്ന മാറ്റമാണു ഈ വീഡിയോ കാണിച്ചുതരുന്നത്. താരതമ്യം ചെയ്യാനായി ചില സ്ത്രീകളും ഇത് ചെയ്യുന്നുണ്ട്. എന്നാൽ, യാതോരു ഭാവവ്യത്യാസവുമില്ലാതെയാണു സ്ത്രീകൾ നിൽക്കുന്നത്. ആര്‍ത്തവ വേദന അനുഭവിക്കുന്ന ഒരു പുരുഷന്റെ പ്രതികരണം കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. വളരെ രസകരമായ പ്രതികരണമാണ് അദ്ദേഹത്തിന്റേത്. വേദന താങ്ങാനാവാതെ ഒടുവില്‍ അദ്ദേഹം നിലത്ത് വീഴുകയാണ്.
ഇത്രയും വേദന അനുഭവിച്ചു കൊണ്ടാണ് നിങ്ങള്‍ സാധാരണയെന്ന പോലെ നടക്കുകയും മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പുരുഷന്മാരില്‍ ഒരാള്‍ പറയുന്നുണ്ട്. തങ്ങളും ഈ പ്രൊഡക്റ്റ് വാങ്ങാന്‍ പോവുകയാണെന്നും തങ്ങളുടെ ജീവിതത്തിലെ പുരുഷന്മാരും ആര്‍ത്തവ വേദന അനുഭവിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നുമാണ് നിരവധി സ്ത്രീകള്‍ കമന്റ് ചെയ്യുന്നത്.
“There’s no way you are walking around like this!!!”
Men try a period cramp simulator. pic.twitter.com/YmSHpiPKYR
— Clara Jeffery (@ClaraJeffery) May 7, 2021
Post Your Comments