മനുഷ്യർക്കിടയിൽ മാത്രമല്ല, മൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ഇടയിലുണ്ട് ഒന്നാന്തരം കുഴിമടിയൻമാർ. അത്തരമൊരു പക്ഷിയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. ഉയരത്തിൽ പറക്കുന്ന സീഗൾ അഥവാ കടൽക്കാക്കയുടെ പുറത്ത് ലാഘവത്തോടെയിരുന്നു യാത്ര ചെയ്യുന്ന മറ്റൊരു കടൽക്കാക്കയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.
滅多に見る事が出来ない激アツシーンがこちらです pic.twitter.com/ch7SyZGGfu
— ミソキン(ニシキヘビハンター (@nakamanian) April 24, 2021
ഒരു പക്ഷി മറ്റൊരു സീഗൾ പക്ഷിയുടെ പുറത്തിരുന്ന് സഞ്ചരിക്കുന്ന ദൃശ്യം ഇതുവരെ കണ്ടിട്ടില്ലെന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. എവിടെ നിന്നാണ് ഈ ദൃശ്യം പകർത്തിയതെന്ന് വ്യക്തമല്ല. അൽപസമയം പുറത്തിരുന്നു യാത്ര ചെയ്ത ശേഷം സീഗൾ തനിയെ പറക്കുന്നതും വീഡിയോയില്‍ കാണാം. ഇതുവരെ 4.9 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
Post Your Comments