COVID 19KeralaLatest NewsNews

വാക്‌സിന്‍: മാധ്യമ പ്രവര്‍ത്തകരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തും

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകരെ കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. ഇതിനായുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ കോവിഡ് വാക്‌സിന്‍ ലഭ്യമാകുന്നതില്‍ മാധ്യമ പ്രവര്‍ത്തകർക്ക് മുന്‍ഗണന ലഭിക്കും.

Read Also : കോവിഡ് നിയന്ത്രണങ്ങള്‍; ലൈസന്‍സിനായി അപേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമേ കോവിഡ് പ്രതിരോധത്തില്‍ നില്‍ക്കുന്ന മറ്റ് ചില വിഭാഗങ്ങളും മുന്നണി പോരാളികളുടെ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് വിവരം. ​​ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും വിവരമുണ്ട്. കഴിഞ്ഞദിവസം കോവിഡ് ബാധിച്ച്‌ മാതൃഭൂമി സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് മരണമടഞ്ഞിരുന്നു. ഇതിനുശേഷം മാധ്യമപ്രവര്‍ത്തകരെ മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുളളവര്‍ രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button