തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .ആരോഗ്യ വകുപ്പിന്റെ ഇന്നലത്തെ കണക്കു പ്രകാരം 1249 പേര്‍ വെന്റിലേറ്ററിന്റെ സഹായത്താലാണു കോവിഡിനോടു പൊരുതുന്നത്.
Read Also : മെഡിക്കൽ സ്റ്റോറുകളിൽ മാസ്കുകൾ വിൽക്കുന്നത് ഇരട്ടി വിലയ്ക്ക് ; നടപടി എടുക്കാതെ അധികൃതർ
2528 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ഐസിയു, വെന്റിലേറ്റര്‍ ക്ഷാമം വരുംദിവസങ്ങളില്‍ രൂക്ഷമാകുമെന്നാണ് ആശങ്ക.
സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2857 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളുമാണുള്ളത്. കഴിഞ്ഞ 5 ദിവസത്തിനിടെ വെന്റിലേറ്ററിലാകുന്ന രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു.
ഓക്സിജന്‍ കിടക്കകളുടെയും ഐസിയുവിന്റെയും ക്ഷാമം മൂലം കൃത്യസമയത്തു വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാല്‍ ഗുരുതരാവസ്ഥയിലാകുന്ന രോഗികളും ഒട്ടേറെയുണ്ട്. കോവിഡ് ഇതര രോഗങ്ങളുമായി ഗുരുതരാവസ്ഥയിലാകുന്നവരുടെ ചികിത്സയ്ക്കും പ്രതിസന്ധിയുണ്ട്.
Post Your Comments