Latest NewsKeralaNews

കോവിഡിന്റെ രണ്ടാം തരംഗം തീവ്രം; ശക്തമായ മുൻകരുതലുകളും മാനദണ്ഡങ്ങളും നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം തീവ്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് വ്യാപനത്തിന് തടയിടാൻ ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. കോവിഡ് അവലോകനത്തിന് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: അനാവശ്യമായി പുറത്തിറങ്ങരുത്; ഇളവുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

ഡബിൾ മാസ്‌കിംഗും എൻ 95 മാസ്‌കിംഗും ശീലമാക്കണം. സാമൂഹിക അകലം പാലിക്കണം. കൈകൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അടഞ്ഞ സ്ഥലങ്ങളിലെ ആൾക്കൂട്ടവും അടുത്ത് ഇടപഴകലുമെല്ലാം ഒഴിവാക്കണം. ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുന്നുണ്ട്. രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക് ഡൗൺ നടപ്പാക്കിയത്. ഒന്നാമത്തെ ലോക്ക് ഡൗണും ഇപ്പോഴത്തെ ലോക്ക് ഡൗൺ തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് പ്രിവന്റീവ് ലോക്ക് ഡൗണായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ് ശ്രമിച്ചത്. ഇപ്പോഴത്തേത് എമർജൻസി ലോക്ക് ഡൗണാണ്. രോഗബാധ ഇവിടെയുള്ള സമ്പർക്കം വഴിയാണ് കൂടുന്നത്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം. ഈ ലോക്ക് ഡൗണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ലോക്ക് ഡൗൺ ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: കൊവിഡ് വാക്‌സിനായി സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button