KeralaLatest NewsNews

കേരളത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

 

തിരുവനന്തപുരം: അടുത്ത 24 മണിക്കൂറില്‍ കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ.വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും കേരളത്തില്‍ ഇടിയോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് ഉണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലെ പല പ്രദേശങ്ങളിലും ലക്ഷദ്വീപിലും മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് സമാന കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read Also : മൃതദേഹങ്ങള്‍ കൂട്ടത്തോടെ ഗംഗാനദിയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്; ആശങ്കയോടെ ജനങ്ങൾ

മെയ് 14 വരെ കേരളത്തില്‍ ഇടിമിന്നല്‍ മുന്നറിയിപ്പും ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. ഈ ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മെയ് 10, 11, 12, 14 തിയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് 10 ന് മലപ്പുറം, കോഴിക്കോട്, 11, 12 തിയതികളില്‍ ഇടുക്കി, 14 ന് തിരുവനന്തപുരം ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button