ന്യൂഡൽഹി : കോവിഡ് ബാധിതരെ ചികിത്സിക്കാന്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച മരുന്ന് നാളെ മുതൽ വിതരണം ആരംഭിക്കും. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് മരുന്ന് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.
ഒരു സാഷേയില്‍ പൊടി രൂപത്തിലാണ് മരുന്ന് വരുന്നത്. ഇത് വെള്ളത്തില്‍ കലക്കി കുടിക്കുകയാണ് വേണ്ടത്. ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലാബിലാണ് ഡി.ആര്‍.ഡി.ഒ മരുന്ന് വികസിപ്പിച്ചെടുത്തത്. 10,000 പാക്കറ്റുകളാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുന്നത്. മരുന്നിന് അംഗീകാരം ലഭിച്ചതോടെ ഇതിന്റെ വലിയ തോതിലുള്ള ഉത്പാദനം വൈകാതെ ആരംഭിക്കുമെന്ന് ഡിആര്‍ഡിഒ മേധാവി ജി.സതീഷ് റെഡ്ഡി പറഞ്ഞു.
കോവിഡ് വേഗത്തില്‍ ഭേദമാകാനും, മെഡിക്കല്‍ ഓക്‌സിജനെ ആശ്രയിക്കുന്നത് കുറയ്ക്കാനും ഈ മരുന്ന് സഹായിക്കുമെന്ന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ മരുന്ന് സ്വീകരിച്ച വലിയൊരു ശതമാനം രോഗികളും പെട്ടന്ന് തന്നെ കോവിഡ് മുക്തരാവുകയും ചെയ്തിരുന്നു.
Post Your Comments