പാരിസ് : ബലമായി കെട്ടിയിട്ട് തലയ്ക്ക് മുകളിലൂടെ യുദ്ധവിമാനങ്ങള്‍ പറത്തിയെന്ന പരാതിയുമായി ഫ്രഞ്ച് വ്യോമ സേന പൈലറ്റ് രംഗത്ത്. ഫ്രഞ്ച് മെഡിറ്ററേനിയന്‍ ദ്വീപായ കോര്‍സികയിലെ സോളന്‍സാരയിലെ യുദ്ധവിമാന യൂണിറ്റിൽ ആചാരങ്ങളുടെ ഭാഗമായി ലക്ഷ്യസ്ഥാനത്ത് കെട്ടിയിട്ടെന്ന പരാതിയാണ് പൈലറ്റ് ഉന്നയിച്ചിരിക്കുന്നത്.
2019 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. അഭിഭാഷകനായ ഫ്രെഡറിക് ബെര്‍ണയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകിയത്. തലയില്‍ തുണിയിട്ട് മറച്ച് കൈകളും കാലുകളും കൂട്ടിക്കെട്ടി ഒരിടത്ത് ബന്ധിച്ചു. ഇതിന് തെളിവായുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും അഭിഭാഷകന്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറി. ലക്ഷ്യസ്ഥാനത്ത് കെട്ടിയിട്ട ആളുടെ അടുത്ത് കൂടെ യുദ്ധവിമാനങ്ങള്‍ പറത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനങ്ങളില്‍ നിന്നും വെടിയുതിര്‍ക്കുന്ന ശബ്ദങ്ങളും കേട്ടിരുന്നതായി പൈലറ്റ് മൊഴി നല്‍കി.
എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നതായും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും 2021 ഏപ്രിലില്‍ ഇവര്‍ക്ക് ശിക്ഷ നല്‍കിഎന്നും വ്യക്തമാക്കി ഫ്രഞ്ച് വ്യോമ സേന വക്താവ് കേണല്‍ സ്റ്റിഫേന്‍ സ്‌പെറ്റ് രംഗത്തെത്തി.
Post Your Comments