Latest NewsNewsIndia

കോക്പിറ്റിലെ അനധികൃത പ്രവേശനം തടയാൻ ഡിജിസിഎ: പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും ബോധവൽക്കരണം നൽകും

നിയമങ്ങൾ ലംഘിച്ച് അധികൃതമായി ആരെങ്കിലും കോക്പിറ്റിൽ പ്രവേശിക്കുകയാണെങ്കിൽ, ഇവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതാണ്

എയർക്രാഫ്റ്റിന്റെ കോക്പിറ്റിലെ അനധികൃത പ്രവേശനത്തിന് പൂട്ടിടാനൊരുങ്ങി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇത് സംബന്ധിച്ച ബോധവൽക്കരണം എല്ലാ പൈലറ്റുമാർക്കും ക്യാബിൻ ക്രൂ അംഗങ്ങൾക്കും നൽകാൻ ഡിജിസിഎ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് അധികൃതമായി ആരെങ്കിലും കോക്പിറ്റിൽ പ്രവേശിക്കുകയാണെങ്കിൽ, ഇവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുന്നതാണ്.

2019-ലെ എറനോട്ടിക്കൽ ഇൻഫർമേഷൻ സർക്കുലർ പ്രകാരം, ക്രൂ അംഗങ്ങൾ, സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥൻ, ഇന്ത്യൻ കാലാവസ്ഥ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ, ജോയിന്റ് റാങ്കിലുള്ള സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവർക്ക് മാത്രമാണ് കോക്പിറ്റിൽ കയറാൻ അനുവാദമുള്ളൂ. അതിനാൽ, ആർക്കൊക്കെ കോക്പിറ്റിൽ പ്രവേശിക്കാനും, ജമ്പ് സീറ്റിൽ ഇരിക്കാനും അധികാരമുണ്ടെന്ന് ബോധവൽക്കരണത്തിലൂടെ അറിയിക്കും.

Also Read: സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യത! ഈ ആഴ്ച അഞ്ച് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്

ആവശ്യ ഘട്ടങ്ങളിൽ കമ്പനി സെക്രട്ടറി, അതിനുമുകളിൽ റാങ്കുള്ള ഉദ്യോഗസ്ഥർ, എയർക്രാഫ്റ്റ് ഓപ്പറേറ്ററുടെ ജീവനക്കാർ, എയർലൈനിലെ ഉദ്യോഗസ്ഥർ, എയർക്രാഫ്റ്റ് ഓപ്പറേറ്ററുടെ ഏതെങ്കിലും ഫ്ലൈറ്റ് ക്രൂ അംഗം, വിമാന കമ്പനി നിർമ്മാതാവ് അംഗീകരിക്കുന്ന മറ്റേതെങ്കിലും പ്രതിനിധി എന്നിവർക്കും പ്രവേശിക്കാവുന്നതാണ്. അടുത്തിടെ അനധികൃതമായി എയർ ഇന്ത്യ ഫ്ലൈറ്റിന്റെ എയർക്രാഫ്റ്റ് കോക്പിറ്റിൽ രണ്ട് യാത്രക്കാരെ അനധികൃതമായി പ്രവേശിപ്പിച്ചതിനെ തുടർന്നാണ് ഡിജിസിഎ നടപടി ശക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button