ഇന്ന് മാതൃദിനം. എല്ലാവരെയും പോലെ അമ്മയും, സങ്കടങ്ങളും സന്തോഷങ്ങളും ദേഷ്യങ്ങളും ഉള്ള ഒരാൾ തന്നെയാണെന്ന് നമ്മളൊക്കെ തിരിച്ചറിയേണ്ട ദിവസം. വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഇന്നത്തെ ആപ്തവാക്യം പോലെ എല്ലാവരെയും പോലെ ഒരാൾ തന്നെയാണ് അമ്മയും. അതിനുമപ്പുറം അവർക്ക് സ്നേഹത്തിന്റെയും കരുണയുടെയും ത്യാഗങ്ങളുടെ മുഖം പതിപ്പിച്ചു കൊടുക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ അവരുടെ വേദനകളെയും സ്വപ്നങ്ങളെയും അടക്കിവയ്ക്കാൻ കൂടിയാണ് നമ്മൾ പഠിപ്പിക്കുന്നത്. മാനുഷികപരമായി അമ്മയോടല്ല ഒരു സ്ത്രീയോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണത്.
Also Read:‘ഇസ്രായേല്‍ ഭീകര രാഷ്ട്രം’; അന്താരാഷ്ട്ര സമൂഹം ഇസ്രായേലിനെ ഒറ്റപ്പെടുത്തണമെന്ന് തുർക്കി
അമ്മ ഇങ്ങനെയായിരിക്കണം, അമ്മ അങ്ങനെയായിരിക്കണം എന്ന ടിപ്പിക്കൽ മനുഷ്യരുടെ ചിന്തകൾ കൊണ്ടു നമ്മൾ നഷ്ടപ്പെടുത്തുന്നത് ഒരു സ്ത്രീയുടെ ഏറ്റവും നല്ല ജീവിതകാലമാണ്. ആർക്ക് വേണ്ടിയാണ് അവരൊക്കെ സഹിക്കേണ്ടത്, ക്ഷമിക്കേണ്ടത്. എന്തിന് വേണ്ടിയാണ് അവർ അവരുടെ തന്നെ നല്ല കാലങ്ങളെ മറ്റുള്ളവർക്ക് വേണ്ടി ബലികഴിപ്പിക്കുന്നത്. ആ വാക്ക് തന്നെയല്ലേ നമ്മൾ അവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ട്രാപ്പ്. ഒരു കാലഘട്ടത്തിലെ അമ്മ അങ്ങനെയായിരുന്നെന്ന് കരുതി അവരെപ്പോഴും സഹനശക്തിയുള്ളവളും പൊരുത്തപ്പെടേണ്ടവളുമാണെന്ന് നമുക്കെങ്ങനെ പറയാനാകും. അമ്മ എന്നതിനുമപ്പുറം അവരൊക്കെ ഓരോ സ്ത്രീകളാണ് ഓരോ വ്യക്തികളാണ് ഓരോരോ ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉള്ളവരാണ്.
സ്വാതന്ത്ര്യത്തെക്കുറിച്ചും, സാമൂഹ്യബോധത്തേക്കുറിച്ചും ഊറ്റം കൊള്ളുന്ന നമ്മളിൽ എത്രപേർ സ്വന്തം വസ്ത്രങ്ങൾ അലക്കാറുണ്ട് ? എത്രപേർ സ്വന്തം പാത്രം കഴുകാറുണ്ട് ? എല്ലാം ചെയ്യുന്നത് അവർ തന്നെയാണ് സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്ന് അവർക്ക് കിട്ടാത്ത സ്വാതന്ത്ര്യം നിലനിൽക്കെയാണ്. നമ്മൾ സ്വാതന്ത്ര്യം എന്ന വാക്കുപോലും ഉപയോഗിക്കുന്നത്. അമ്മയെ പേര് വിളിച്ചു തുടങ്ങുക. പേര് വിളിക്കുമ്പോഴാണ് എല്ലാ വികാരങ്ങൾക്കുമപ്പുറം പരസ്പര ബഹുമാനം രൂപപ്പെടുന്നത്. എല്ലാ അമ്മമാരും അമ്മരാകും മുൻപ് മാറ്റാരോക്കെയോ ആയിരുന്നു.
-സാൻ
Post Your Comments