COVID 19Latest NewsKeralaCinemaNewsIndiaBollywoodEntertainment

അവളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു; സോനു സൂദ്

നാഗ്പൂരില്‍ നിന്ന് ഭാരതിയെ വിദഗ്ദ ചികിത്സക്കായി ഹൈദരാബാദില്‍ വിമാനമാര്‍ഗം എത്തിച്ചത് സോനൂ സൂദായിരുന്നു.

കൊവിഡ് ബാധിച്ച നാഗ്പൂര്‍ സ്വദേശിയായ ഭാരതിയുടെ മരണത്തില്‍ ദുഃഖം അറിയിച്ച് നടന്‍ സോനൂ സൂദ്. നാഗ്പൂരില്‍ നിന്ന് ഭാരതിയെ വിദഗ്ദ ചികിത്സക്കായി ഹൈദരാബാദില്‍ വിമാനമാര്‍ഗം എത്തിച്ചത് സോനൂ സൂദായിരുന്നു. അവളെ രക്ഷിക്കാനാവാത്തതില്‍ വിഷമമുണ്ടെന്നും സോനൂ തന്റെ ട്വിറ്ററില്‍ കുറിച്ചു.

ഇസിഎംഓ മിഷീനില്‍ ഭാരതി ജീവന് വേണ്ടി ഒരു മാസത്തോളം പൊരുതി. അവളുടെ കുടുംബത്തിനും അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും വേണ്ടി താന്‍ പ്രാർത്ഥിക്കുന്നുവെന്നും സോനു സൂദ് പറഞ്ഞു. അവളെ രക്ഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ചില സമയങ്ങളിൽ ജീവിതം വളരെ അന്യായമാണ്’ സോനൂ സൂദ് വ്യക്തമാക്കി.

നേരത്തെ സോനു സൂദ് ഭാരതിയെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കൊവിഡ് ബാധ മൂലം ഭാരതിയുടെ ശ്വാസകോശം മുഴുവന്‍ തകാറിലായ അവസ്ഥയായിരുന്നു. ശ്വാസകോശം മാറ്റിവെക്കുകയോ വിദഗ്ദ്ധ ചികിത്സ നല്‍കുകയോ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഉടന്‍ തന്നെ നടന്‍ അപ്പോളോ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയും എയര്‍ ആംബുലന്‍സ് ഒരുക്കുകയുമാണ് ഉണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button