തിരുവനന്തപുരം: ബിജെപിയെ വിമര്‍ശിച്ച് പോസ്റ്റിട്ടതിന് കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദന് വിലക്കേര്‍പ്പെടുത്തിയ ഫേസ്ബുക്ക് നടപടിക്കെതിരേ ശശി തരൂര്‍ എംപി രംഗത്ത്. ഇത് നിന്ദ്യമായ നടപടിയാണെന്ന് സച്ചിദാനന്ദന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. നമ്മുടെ രാഷ്ട്രീയത്തിന് സെന്‍സെര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ അനുവദിക്കരുതെന്നും തരൂര്‍ പറഞ്ഞു. അതേസമയം, കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് ലംഘിച്ചതിനാണ് സച്ചിദാനന്ദിന്റെ അക്കൗണ്ട് വിലക്കിയതെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ നല്കുന്ന വിവരം.
വെള്ളിയാഴ്ചയാണ് വിലക്ക് വന്നത്. കേരളത്തിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പോസ്റ്റ് ചെയ്തതിനാണ് വിലക്കെന്ന് സച്ചിദാനന്ദന് പ്രതികരിച്ചു. വിദ്വേഷപരമായ ഉള്ളടക്കമുള്ളതല്ല വിഡിയോയെന്നും താന്‍ ഉള്‍പ്പടെയുള്ള ബിജെപിയുടെ വിമര്‍ശകര്‍ നിരീക്ഷണത്തിലുണ്ടെന്ന് കരുതുന്നതായും സച്ചിദാനന്ദന് പറഞ്ഞു. കേന്ദ്ര സര്‍ക്കാറും ഫേസ്ബുക്കും ധാരണയുണ്ടെന്ന് മനസിലാക്കുന്നുവെന്നും സച്ചിദാനന്ദന് കൂട്ടിച്ചേര്‍ത്തു.
Post Your Comments