ന്യൂഡല്‍ഹി: കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് കായിക രംഗം. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയ്ക്ക് പിന്നാലെ ടെന്നീസ് താരം സാനിയ മിര്‍സയും സഹായവുമായി രംഗത്തെത്തി. കെറ്റോ വഴിയുള്ള ധനസമാഹരണത്തിനായി സാനിയ ഒരു ക്യാമ്പയിന് തുടക്കം കുറിച്ചിരിക്കുകയാണ്.
‘നമ്മുടെ രാജ്യത്തിന് ഇപ്പോള്‍ നമ്മുടെ സഹായം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ നമ്മുടെ കഴിവിന്റെ പരമാവധി സംഭാവന ചെയ്യണം. കെറ്റോ ഇന്ത്യ വഴി ഹേംകുന്ത് ഫൗണ്ടേഷന് വേണ്ടി ഞാന്‍ ധനസമാഹരണം നടത്തുകയാണ്. അതിനാല്‍ നിങ്ങളാല്‍ കഴിയുന്നത്ര സംഭാവന നല്‍കണം’. സാനിയ ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, #InThisTogether എന്ന പേരിലുള്ള ക്യാമ്പയിനാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ചേര്‍ന്ന് തുടക്കം കുറിച്ചത്. കെറ്റോ ഇന്ത്യ വഴി ഏഴ് കോടി രൂപ സമാഹരിക്കാനാണ് കോഹ്‌ലിയും അനുഷ്‌കയും ലക്ഷ്യമിടുന്നത്. ഇതിന് പുറമെ 2 കോടി രൂപയും ഇരുവരും സംഭാവന നല്‍കിയിട്ടുണ്ട്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ഇരുവരും ചേര്‍ന്ന് 3 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
Post Your Comments