Latest NewsIndiaNewsHealth & Fitness

കോവിഡ് വൈറസ് ബാധിതർ കഴിക്കേണ്ടതെന്തൊക്കെ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത് ഇങ്ങനെ

കോവിഡ് വൈറസ് എന്ന മഹാമാരിയുടെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലാണ് രാജ്യത്തെ ജനങ്ങൾ. പ്രതിദിന രോഗബാധിതരുടെ എണ്ണം ഓരോദിവസവും വർധിക്കുകയാണ്. കോവിഡ് പോസിറ്റീവ് ആയവർ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾ തന്നെ കോവിഡ് രോഗികൾ കഴിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Read Also: ശ്മശാനത്തിനായി സ്വന്തം ഭൂമി വിട്ടു നൽകി; മാതൃകയായി മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം

രോഗ പ്രതിരോധ ശേഷി വീണ്ടെടുക്കാനും ആരോഗ്യത്തോടെയിരിക്കാനും പോഷക ഗുണങ്ങളടങ്ങിയ ആഹാരം സഹായിക്കും. ഭക്ഷണക്രമത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങ്ങളും നാരുള്ള ഭക്ഷണങ്ങളും ഉൾപ്പെടുത്തണം. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ആഹാരം കഴിക്കാൻ ശ്രദ്ധിക്കണം. കോവിഡ് പോസിറ്റീവ് ആയവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ പറയുന്നത്.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആന്റിബോഡികളെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. പ്രോട്ടീൻ വൈറസിനെയും അതിന്റെ പാർശ്വഫലങ്ങളെയും അകറ്റാൻ സഹായിക്കുന്നു. ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കോവിഡ് രോഗബാധിതർ കഴിക്കേണ്ട ഭക്ഷണങ്ങളെന്തൊക്കെയാണെന്നതിനെ കുറിച്ചും പൂജ മഖിജ വീഡിയോയിൽ പറയുന്നു.

Read Also: വായുവിലൂടെ ആറടി അകലത്തിനപ്പുറത്തേക്കും വ്യാപിക്കും; കോവിഡിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി വിദഗ്ധർ

കൊവിഡ് പോസിറ്റീവ് ആയവർ ജങ്ക് ഫുഡും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. ആരോഗ്യകരമായതും വീട്ടിൽ തന്നെ പാകം ചെയ്യുന്നതുമായ ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കോവിഡ് രോഗികൾ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. ഭക്ഷണത്തോടൊപ്പം നല്ല ഉറക്കം ലഭിക്കേണ്ടതും വളരെ പ്രധാനമാണെന്ന് പൂജ വ്യക്തമാക്കി. ആരോഗ്യകരമായതും വീട്ടിൽ പാകം ചെയ്യുന്നതും സമീകൃതവുമായ ഭക്ഷണം കഴിക്കുന്നത് നല്ല രോഗപ്രതിരോധ പ്രവർത്തനത്തിന് പ്രധാനമാണെന്നും പൂജ മഖിജ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button