
നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് വെണ്ണ. പ്രതിരോധശേഷി കൂട്ടാനും വെണ്ണകഴിക്കുന്നത് ഗുണം ചെയ്യും. വെണ്ണ കഴിച്ചാല്‍ തടിവയ്ക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊതുവേയുള്ള ധാരണ. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെണ്ണ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്നം തടയാന്‍ ഏറ്റവും നല്ലതാണ് വെണ്ണ.
ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്പം വെണ്ണം കഴിക്കുക. പാല് വര്‍ധിക്കാനുംകൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അല്പം വെണ്ണ പാദത്തിന് അടിയില്‍ പുരട്ടുന്നത് ഗുണകരമാണ്. ചര്‍മ്മസംരക്ഷണത്തിനും വെണ്ണ വളരെ നല്ലതാണ്. മുഖത്തെ കറുത്തപാടുകള്‍ മാറാന്‍ ദിവസവും അല്പം വെണ്ണ പുരട്ടാവുന്നതാണ്. കാല്പാദം വിണ്ടുകീറുന്നത് ഇപ്പോള്‍ മിക്കവര്‍ക്കുമുള്ള പ്രശ്നമാണ്.
അതിന് ഏറ്റവും നല്ല പോംവഴിയാണ് വെണ്ണ. വിണ്ടുകീറിയ ഭാഗത്ത് ദിവസവും അല്പം വെണ്ണ പുരട്ടാന്‍ ശ്രമിക്കുക
കടപ്പാട് ഇപേപ്പർ
Post Your Comments