ഡൽഹി: പ്രവർത്തി ദിനങ്ങളുടെ എണ്ണം കുറച്ച സുപ്രധാനമായ തീരുമാനവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. മെയ് 10 മുതൽ ഒരു തീരുമാനം പ്രാബല്യത്തിൽ വരുത്തുകയാണ് കമ്പനി. ഇനി മുതൽ ശനിയാഴ്ചകൾ പ്രവർത്തി ദിനമല്ലെന്നാണ് എൽ.ഐ.സിയുടെ പുതിയ തീരുമാനം.
ഇക്കഴിഞ്ഞ ഏപ്രിൽ 15 ന് കേന്ദ്രസർക്കാരാണ് ഞായർ ദിവസത്തിനൊപ്പം ഇനി മുതൽ ശനിയാഴ്ചയും എൽ.ഐ.സിയിലെ ജീവനക്കാർക്ക് അവധിയായിരിക്കുമെന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. അതേസമയം ഉപഭോക്താക്കളുടെ മേൽ പെട്ടെന്ന് അടിച്ചേൽപ്പിച്ച തീരുമാനമാകാതിരിക്കാൻ, ഇത് നടപ്പാക്കുന്ന തീയതി നീട്ടുകയായിരുന്നു.
പുതിയ തീരുമാനപ്രകാരം തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ 5 ദിവസം രാവിലെ 10 മുതൽ വൈകീട്ട് 5.30 വരെ മാത്രമേ എൽ.ഐ.സിയുടെ എല്ലാ ഓഫീസുകളും പ്രവർത്തിക്കൂ.
Post Your Comments