കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 3805 പേർക്ക് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. വിദേശത്ത് നിന്ന് എത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കും പോസിറ്റീവായിരിക്കുന്നു. 56 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 3741 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്തത്. 13,413 പേരെ പരിശോധനക്ക് വിധേയരാക്കി.
കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 4341 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.29.65 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 51,715 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.
Post Your Comments