ന്യൂഡൽഹി: നിരവധി ആശുപത്രികൾ കൊറോണ വൈറസ് രോഗികളോട് പണം മുൻകൂട്ടി അടക്കാൻ ആവശ്യപ്പെടുന്നുവെന്ന പരാതി ലഭിച്ചിരിക്കുന്നു. രോഗികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആദായനികുതി വകുപ്പ് വിവിധ ആശുപത്രികളിൽ പരിശോധന നടത്തുകയുണ്ടായി.
പല ആശുപത്രികളും പണമായി തന്നെ ബില്ലടക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ആരോപണം ഉയർന്നു. ഇൻഷൂറൻസ് പോളിസിയുള്ള രോഗികളോട് പണം നൽകാൻ ആശുപത്രികൾ ആവശ്യപ്പെട്ടതും വിവാദമായിരിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ആശുപത്രികളിൽ ഇതുമായി ബന്ധപ്പെട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്. വൈകാതെ പരിശോധന വ്യാപിപ്പിക്കുമെന്ന് ആദായനികുതി ഉദ്യോഗസ്ഥർ അറിയിക്കുകയുണ്ടായി.
രോഗികളിൽ നിന്ന് ചികിത്സ ചെലവ് പണമായി വാങ്ങുന്നതിലൂടെ പല ആശുപത്രികളും ജി.എസ്.ടി, ആദായ നികുതി എന്നിവയിൽ ക്രമക്കേട് നടത്തുന്നുണ്ടെന്നും സംശയമുണ്ട്. നേരത്തെ കോവിഡ് രൂക്ഷമായതിനെ തുടർന്ന് രണ്ട് ലക്ഷത്തിൽ കൂടുതൽ തുക രോഗികളിൽ നിന്ന് പണമായി വാങ്ങാൻ ആശുപത്രികൾക്ക് ആദായ നികുതി വകുപ്പ് അനുമതി നൽകുകയുണ്ടായി. ഇത് പലരും ദുരുപയോഗം ചെയ്യുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
Post Your Comments