Latest NewsNewsInternational

നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അടുത്ത മണിക്കൂറുകളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത; ആശങ്കയോടെ ലോകരാജ്യങ്ങൾ

വാഷിംഗ്ടൺ: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അടുത്ത മണിക്കുറുകളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത. ഒന്നര മണിക്കൂറിനുള്ളിൽ റോക്കറ്റ് ഭൂമിയിലെത്താനാണ് സാധ്യതയുണ്ടെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. ചൈന വിക്ഷേപിച്ച ലോങ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ഭൂമിയിലേക്ക് പതിക്കുന്നത്.

Read Also: സാര്‍സ് കോവ്-2 ചൈനീസ് സര്‍ക്കാര്‍ ലബോറട്ടറിയില്‍ രൂപപ്പെടുത്തിയത്, കൂടുതൽ വിവരങ്ങൾ പുറത്ത്

എവിടെയായിരിക്കും റോക്കറ്റ് അവശിഷ്ടങ്ങൾ പതിക്കുകയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ശാന്ത സമുദ്രത്തിൽ പതിക്കാനാണ് നിലവിൽ റോക്കറ്റ് പതിക്കാൻ സാധ്യതയെന്നാണ് ഗവേഷകരുടെ അനുമാനം.

ചൈന നിർമിക്കുന്ന ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടവുമായാണ് ലോങ് മാർച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ അശ്രദ്ധ കാരണമാണ് ഇപ്പോൾ ലോകരാജ്യങ്ങൾ ഭീതിയിലായിരിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. ഈ ആരോപണങ്ങളെല്ലാം ചൈന നിഷേധിക്കുകയാണ്. വിദേശ മാദ്ധ്യമങ്ങളുടെ പ്രചാരണങ്ങളിൽ വിശ്വസിക്കേണ്ടതില്ലെന്നും റോക്കറ്റിന്റെ അവശിഷ്ടം സമുദ്രത്തിൽ പതിക്കുമെന്നുമാണ് ചൈന വ്യക്തമാക്കുന്നത്.

മണിക്കൂറിൽ 28,000 കിലോമീറ്റർ വേഗതയിൽ ഭൂമിയെ വലം വയ്ക്കുന്ന റോക്കറ്റ് അന്തരീക്ഷത്തിൽ പ്രവേശിക്കുന്നതോടെ കത്തിയമരുമെന്നും കാര്യമായ വലിപ്പമുള്ള അവശിഷ്ടങ്ങൾ ഉണ്ടാകില്ലെന്നും ചൈന പറയുന്നു.

Read Also: കോവിഡ് രണ്ടാം തരംഗം : കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി ജഡ്‌ജി

shortlink

Related Articles

Post Your Comments

Related Articles


Back to top button