ന്യൂഡെൽഹി: കോവിഡ് -19 രണ്ടാം തരംഗത്തിൽ കുട്ടികളുടെ മികച്ച പരിചരണം, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ശക്തമാക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി ചെയർപേഴ്‌സൺ എസ് രവീന്ദ്ര ഭട്ട്.
കോവിഡ് -19 രണ്ടാം തരംഗത്തിനിടെ കുട്ടികളുടെ സംരക്ഷണം, ക്ഷേമം എന്നിവയ്ക്കായി വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് എടുക്കുന്നതിനായി സുപ്രീം കോടതിയുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി നടത്തിയ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
യുണിസെഫുമായി ഏകോപിപ്പിച്ച് നടന്ന യോഗത്തിൽ, ആവശ്യമുള്ള ഓരോ കുട്ടിക്കും ഈ സമയത്ത് ഉചിതമായ പരിചരണവും സംരക്ഷണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സാധ്യമായ നടപടികളും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
മാതാപിതാക്കൾ കോവിഡ് ബാധിച്ചവരാണെങ്കിൽ ,രക്ഷാകർതൃ മേൽനോട്ടവും പരിചരണവുമില്ലാതെ ധാരാളം കുട്ടികൾ ഉണ്ടാവുമെന്നും അവരുടെ സുരക്ഷയുടെ കാര്യത്തിൽ നടപടികൾ വേഗത്തിലാക്കണമെന്നും രവീന്ദ്ര ഭട്ട് പറഞ്ഞു. ഈ അവസ്ഥയിൽ കുട്ടികൾ മുമ്പത്തേക്കാൾ കൂടുതൽ ദുർബലരായിരിക്കുമെന്നും എല്ലാവരും ചേർന്ന് കുട്ടികളുടെ സുരക്ഷയ്ക്കായി സംയോജിത ശ്രമങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മൂന്നാം തരംഗം രാജ്യത്തുണ്ടായാല്‍ അത് മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങളെയാണ് ബാധിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മുതിര്‍ന്നവരേക്കാള്‍ കുഞ്ഞുങ്ങള്‍ക്ക് ആജിവനശക്തി കൂടുതലാണെങ്കിലും രോഗം വന്നാല്‍ അവര്‍ക്ക് സ്വയം ആശുപത്രിയില്‍ പോവാന്‍ സാധിക്കില്ല. മാതാപിതാക്കളുടെ സഹായം ഇവര്‍ക്ക് വേണം. അങ്ങനെ വരുമ്പോള്‍ കുഞ്ഞുങ്ങള്‍ പ്രയാസപ്പെട്ടേക്കാം എന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments