Latest NewsKeralaNews

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കേരളത്തിന് : വി.മുരളീധരന്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം കേരളത്തിന് അനുവദിച്ച 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനസര്‍ക്കാരിന് കൈമാറിയതായി കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. കോവിഡ് പോരാട്ടത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ കൈത്താങ്ങാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ത്രിതല പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്റായ 240.6 കോടി രൂപ മുന്‍കൂര്‍ അനുവദിച്ചു. മേയ്, ജൂണ്‍ മാസങ്ങളിലായി 1.53 കോടി ഗുണഭോക്താക്കള്‍ക്ക് സംസ്ഥാനം ഈ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യേണ്ടതുണ്ട്. ദുരിതകാലത്ത് സന്ദര്‍ഭത്തിനൊത്ത് കര്‍മനിരതരായ എഫ്സിഐ ജീവനക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Read Also : തെരുവിലുള്ളവർക്ക് വാക്‌സിൻ സൗജന്യം: തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലെ പിന്നെന്തിനാ ഈ ഗീർവ്വാണം; ബി ഗോപാലകൃഷ്ണൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :

മേയ്- ജൂണ്‍ മാസങ്ങളിലേക്കായി കേരളത്തിന് 1,26,488 മെട്രിക് ടണ്‍ അരിയും 28,312 മെട്രിക് ടണ്‍ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്. കോവിഡ് പ്രതിരോധത്തില്‍ മുഖ്യപങ്ക് വഹിക്കേണ്ട ത്രിതലപഞ്ചായത്തുകള്‍ക്ക് ഫണ്ടിന്റെ അപര്യാപ്തത വെല്ലുവിളിയാകാതിരിക്കാനാണ് കേന്ദ്ര ഇടപെടല്‍. ഇരുപത്തിയഞ്ച് സംസ്ഥാനങ്ങള്‍ക്കായി 8,923. 8 കോടിയാണ് അനുവദിച്ചത്.

കോവിഡ് ഒന്നാം തരംഗകാലത്ത് 80 കോടി ജനനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെ ലക്ഷക്കണക്കിന് മനുഷ്യരുള്ള ഈ രാജ്യത്ത് ഒരിടത്തും പട്ടിണിമരണങ്ങള്‍ ഉണ്ടാവാതിരുന്നത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ ഇടപെടല്‍ മൂലമാണ്.

ലോകത്തെ ഏറ്റവും വലിയ സൗജന്യഭക്ഷ്യവിതരണ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. 9000 കോടി രൂപയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പിഎംജികെവൈയ്ക്കായി ചിലവിട്ടത്. ബഹു.പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുള്ളതുപോലെ സമയബന്ധിതവും വിവേകപൂര്‍ണവുമായ തീരുമാനങ്ങള്‍ ഏത് പ്രതിസന്ധിയെയും നേരിടാനുള്ള നമ്മുടെ ശക്തി വര്‍ധിപ്പിക്കും. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനെ പ്രചാരവേലയ്ക്ക് ഉപയോഗിക്കുന്നതും നരേന്ദ്രമോദിയുടെ നയമല്ല.

നികുതി അടച്ച് രാജ്യത്തോടുള്ള കടമ നിറവേറ്റുന്ന പൗരന്‍മാരോട് രാജ്യത്തിന് തിരിച്ചുള്ള കടമയാണ് നിറവേറ്റപ്പെടുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button