Latest NewsNewsInternational

മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിന്റെ മുകളിലേക്ക് മരിച്ചു വീണു; 2 മാസം പ്രായമായ പിഞ്ചു കുഞ്ഞിനും ജീവൻ നഷ്ടമായി

അർജന്റീന: മുലയൂട്ടുന്നതിനിടെ അമ്മ കുഞ്ഞിന്റെ മുകളിലേക്ക് കുഴഞ്ഞുവീണു. ഇതോടെ അമ്മയ്ക്ക് പിന്നാലെ രണ്ട് മാസം പ്രായമായ കുഞ്ഞും മരിച്ചു. അർജന്റീന സ്വദേശിനിയായ മരിയാന ഒജേദ എന്ന 30 കാരിയും മകളുമാണ് മരിച്ചത്. അമ്മ കുഞ്ഞിന്റെ മുകളിലേക്ക് വീണതിനെ തുടർന്ന് ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്.

Read Also: കേരളത്തിൽ നിന്ന് പോയ അഞ്ഞൂറിലേറെ ബസുകൾ അന്യ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നു

വീട്ടിലെ കിടക്കയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ പെട്ടെന്ന് മരിയാന മരിച്ചു വീഴുകയായിരുന്നു. ഇതോടെ കുഞ്ഞ് അമ്മയുടെ ശരീരത്തിന് കീഴിലായി. മൂന്ന് വയസുകാരനായ മകൻ മാത്രമായിരുന്നു ആ സമയത്ത് മരിയാനയോടൊപ്പം വീട്ടിലുണ്ടായിരുന്നത്. മുത്തശ്ശിയോടൊപ്പമുണ്ടായിരുന്ന മൂത്തമകളെ കൂട്ടിക്കൊണ്ടു പോകാൻ മരിയാന എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.

എന്നാൽ ഏറെ നേരം ഫോൺ ബെല്ല് അടിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെ തുടർന്ന് പരിഭ്രാന്തരായ ബന്ധുക്കൾ മരിയാനയുടെ ഭർത്താവ് ഗബ്രിയേലിനെ വിവരം അറിയിച്ചു. ജോലി സ്ഥലത്തായിരുന്ന ഗബ്രിയേൽ മരിയാനയുടെ ഫോണിലേക്ക് വിളിച്ചു. പല തവണ വിളിച്ചപ്പോൾ ഒടുവിൽ മൂന്ന് വയസുകാരനായ മകൻ ഫോണെടുത്തു. മരിയാനയെ അന്വേഷിച്ചപ്പോൾ അമ്മ ഉറങ്ങുകയാണെന്ന് മകൻ മറുപടി നൽകി.

Read Also: നിയന്ത്രണം നഷ്ടമായ ചൈനീസ് റോക്കറ്റ് അടുത്ത മണിക്കൂറുകളിൽ ഭൂമിയിൽ പതിക്കാൻ സാധ്യത; ആശങ്കയോടെ ലോകരാജ്യങ്ങൾ

എന്തോ പന്തികേടുണ്ടെന്ന് മനസിലായ ഗബ്രിയേൽ ഉടൻ തന്നെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ ഗബ്രിയേൽ കണ്ടത് ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു. അമ്മയും കുഞ്ഞും മരിച്ചു കിടക്കുന്നതാണ് ഗബ്രിയേൽ കണ്ടത്. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് മരിയാന മരിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: കോവിഡ് ബാധിതരുടെ ശരീരത്തിൽ ഓക്‌സിജൻ കുറയുന്നുണ്ടോ? പ്രോണിംഗ് പ്രക്രിയ ചെയ്യാം, ജീവൻ രക്ഷിക്കാം; ചെയ്യേണ്ട രീതി ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button