NattuvarthaLatest NewsKeralaNews

യുവതിയോട് നടത്തിയത് ക്രൂരത; വായില്‍ ഷോള്‍ തിരുകി, മുടിയില്‍ പിടിച്ചു ശുചിമുറിയിലേക്ക് വലിച്ചിഴച്ചു

സ്ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി

തിരുവനന്തപുരം; സ്ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി ഗുരുവായൂര്‍-പുനലൂര്‍ എക്സ്പ്രസില്‍ യുവതിയെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ സംഘം പ്രതി ബാബുക്കുട്ടനുമായി തെളിവെടുപ്പു തുടങ്ങി. സംഭവം നടന്ന ട്രെയിനിലെ ഡി9 കോച്ചിലും സ്വര്‍ണം പണയം വയ്ക്കാന്‍ ശ്രമിച്ച കരുനാഗപ്പള്ളിയിലെ സ്ഥാപനത്തിലും ഇന്നലെ തെളിവെടുത്തു. യുവതിയോട് നടത്തിയ ക്രൂരത പ്രതി അന്വേഷണ സംഘത്തിനു മുന്നില്‍ വിവരിച്ചു.

ട്രെയിനിലെ ഡി10 കോച്ചിലാണ് പ്രതി യാത്ര ചെയ്തിരുന്നത്. എന്നാൽ മുളന്തുരുത്തി സ്റ്റേഷനില്‍ വച്ച് ഡി9 കോച്ചിൽ യുവതി ഒറ്റയ്ക്കാണെന്നറിഞ്ഞു പ്രതി അതിൽ മാറിക്കയറുകയായിരുന്നു.” 6 വാതിലുകളുള്ള കോച്ചിന്റെ മുന്‍വശത്തെ വാതിലിലൂടെ കയറിയ ബാബുക്കുട്ടന്‍ എല്ലാ വാതിലുകളും അടച്ചു. ഇതിനിടയില്‍ യുവതി മധ്യഭാഗത്തുള്ള വാതില്‍ തുറന്നു. അവസാന വാതിലും അടച്ചശേഷം തിരിച്ചു യുവതിയുടെ അടുത്തേക്കു വന്നു മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് പുറത്തേക്കെറിഞ്ഞു.

read also:കൊറോണ ഭേദമായവരിൽ ബ്ലാക്ക് ഫംഗസ് പടരുന്നു, കാഴ്ച ശക്തി നഷ്ടപ്പെടും, എട്ട് മരണം

മുടിയില്‍ പിടിച്ചു മാലപൊട്ടിച്ചെടുത്തു സ്ക്രൂഡ്രൈവര്‍ കാട്ടി ഭീഷണിപ്പെടുത്തി വളയും ബാഗും കൈവശപ്പെടുത്തി. തുടര്‍ന്നു വീണ്ടും മുടിയില്‍ പിടിച്ചു ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചപ്പോള്‍ യുവതി കുതറിമാറി രക്ഷപ്പെടാനായി വാതിലിലെ പടിയില്‍ ഇറങ്ങി കമ്ബിയില്‍ തൂങ്ങി നിന്നു. ഈ സമയം യുവതി ഉറക്കെ കരഞ്ഞപ്പോള്‍ വായില്‍ ഷാള്‍ തിരുകി, തുടര്‍ന്നുള്ള ചെറുത്തു നില്‍പ്പിനിടെയാണു യുവതി ട്രെയിനില്‍ നിന്നു വീണത്. പിന്നീടു പ്രതി യുവതിയുടെ ബാഗിലുണ്ടായിരുന്ന പാത്രത്തിലെ ഭക്ഷണം കഴിച്ചു. ബാഗില്‍ നിന്നു കണ്ണടയും പണവും എടുത്തു. ഈ കണ്ണട വച്ചായിരുന്നു തുടര്‍ന്നുള്ള യാത്ര.” അന്വേഷണ സംഘം പറഞ്ഞു

കുറ്റകൃത്യത്തിനു ശേഷം ട്രെയിനില്‍ യാത്ര തുടര്‍ന്ന ബാബുക്കുട്ടന്‍ ചെങ്ങന്നൂരിലെത്തിയപ്പോള്‍ പൊലീസ് പരിശോധിക്കുന്നതു കണ്ടു തൊട്ടടുത്ത സ്റ്റേഷനായ മാവേലിക്കരയില്‍ ഇറങ്ങി കടന്നുകളഞ്ഞതായും വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button