ന്യൂഡൽഹി: രാജ്യമെങ്ങും കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടമാണ്. ഈ സാഹചര്യത്തിൽ കോവിഡ് വന്നു പോയവരിൽ ഫംഗസ് അണുബാധയായ മ്യൂക്കോർ മൈക്കോസിസ് വർദ്ധിക്കുന്നുവെന്ന് കണ്ടെത്തൽ. ആഴ്ചകൾക്ക് മുൻപ് കൊറോണ രോഗമുക്തരായ ഒട്ടേറെ പേർക്ക് ഫംഗസ് ബാധയേറ്റെന്ന് കണ്ടെത്തി. മഹാരാഷ്ട്രയിൽ ഇതുമൂലം എട്ട് പേർ മരിച്ചു. 200 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളതായാണ് [പുതിയ റിപ്പോർട്ട്.
മ്യൂക്കോർ എന്ന ഫംഗസാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. ചില മരുന്നുകൾ പ്രതിരോധ ശേഷിയെ ബാധിയ്ക്കും. ഇതാണ് കൊറോണ ഭേദമായവരെ ഈ ഫംഗസ് ബാധിയ്ക്കാൻ കാരണമെന്ന് മഹാരാഷ്ട്ര സർക്കാരിന്റെ മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഡയറക്ട്രേറ്റ് മേധാവി ഡോ. തത്യറാവ് ലഹാനെ പറഞ്ഞു. പ്രമേഹ രോഗികളെ ഫംഗസ് വളരെ വേഗം ബാധിയ്ക്കുന്നതിന്റെ കാരണം ഇതാണ്. പലർക്കും ഭാഗികമായി കാഴ്ചശക്തി നഷ്ടമാകുന്നതായും ഡോക്ടർമാർ പറയുന്നു. ഗുജറാത്തിലും ഡൽഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്.
പനി, തലവേദന, കണ്ണിനു താഴെയുള്ള വേദന, സൈനസ്, മൂക്കൊലിപ്പ് തുടങ്ങിയവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. കൊറോണയുടെ ഒന്നാം തരംഗത്തിനെക്കാൾ വ്യാപകമാണ് മ്യൂക്കോർ മൈക്കോസിസ് എന്നും ഡോക്ടർമാർ പറയുന്നു.
Post Your Comments