Latest NewsNewsIndia

ശബരിമലയില്‍ വിഗ്രഹം സമര്‍പ്പിച്ച കുടുംബത്തില്‍ നിന്ന് മന്ത്രി; തമിഴ്നാട് ധനമന്ത്രിയും ശബരിമലയും തമ്മില്‍ അഭേദ്യ ബന്ധം

1930കളില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭരണാധികാരിയിരുന്ന മുത്തച്ഛന്‍ പി ടി രാജന്‍.

തമിഴ്നാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കി എം കെ സ്റ്റാലിൻ മുഖ്യമന്ത്രിയായി അധികാരമേറ്റു. തമിഴ്‌നാട്ടില്‍ ഡി എം കെയുടെ മന്ത്രിസഭയിൽ ശബരിമലയുമായി അഭേദ്യ ബന്ധമുള്ള ഒരാളുണ്ട്, പുതിയ ധനമന്ത്രി.

ഡി എം കെയുടെ ധനമന്ത്രി മധുരൈ സെന്‍ട്രലില്‍ നിന്നും ജയിച്ച പളനിവേല്‍ ത്യാഗരാജനാണ്. ഇദ്ദേഹത്തിന് തലമുറകള്‍ നീളുന്ന ബന്ധമാണ് ശബരിമലയുമായുള്ളത്. ഏതാണ്ട് 70 വര്‍ഷത്തോളം നീണ്ട ബന്ധത്തി​​ന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് പിടിആർ.

read also: ഇന്നേവരെ കാണാത്ത കൊച്ചുണ്ണിയുടെ മറ്റൊരു മുഖം ചെമ്പൻ അതിമനോഹരമായി ചെയ്തു: വിനയൻ

1950ൽ ശബരിമല ക്ഷേത്രത്തിന് തീപിടിച്ച സംഭവം ഉണ്ടാപ്പോൾ ശ്രീകോവിലും മണ്ഡപവും സ്റ്റോര്‍ മുറയിും കത്തി നശിച്ചു അയ്യപ്പവിഗ്രഹത്തിനും കേടുപാടുണ്ടായി. ഇതേ തുടര്‍ന്ന് ശബരിമല ക്ഷേത്രത്തി​​ന്റെ ചുമതലക്കാരനായിരുന്ന പന്തളം രാജാവ് ശാന്തിക്കാരനൊപ്പം (1950ല്‍ മേല്‍ശാന്തി ഉണ്ടായിരുന്നില്ല എന്നാണ് തീപിടുത്തം സംബന്ധിച്ച്‌ അന്നത്തെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്) ജ്യോത്സനെ കണ്ടു. ജ്യോത്സ​​ന്റെ നിര്‍ദ്ദേശപ്രകാരം പന്തളം രാജാവ് വിഗ്രഹത്തിനായി സമീപിച്ചത് പളനിവേല്‍ ത്യാഗരാജ​​ന്റെ മുത്തച്ഛനെയാണ്. 1930കളില്‍ മദ്രാസ് പ്രസിഡന്‍സിയുടെ ഭരണാധികാരിയിരുന്ന മുത്തച്ഛന്‍ പി ടി രാജന്‍. ജസ്റ്റിസ് പാര്‍ട്ടിയുടെ നേതാവായിരുന്ന മുത്തച്ഛനാണ് 1950 ല്‍ ശബരിമലയില്‍ പുതിയ അയ്യപ്പവിഗ്രഹം സംഭാവന ചെയ്തതെന്ന് പി ടി ആര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button