Latest NewsNewsInternational

ഫലസ്​തീനികള്‍ വേട്ടമൃഗങ്ങളോ? ചേരിതിരിഞ്ഞ് മാധ്യമങ്ങളും

വെസ്റ്റ്​ബാങ്കില്‍ മറ്റൊരു ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.

ജറൂസലം: കിഴക്കന്‍ ജറൂസലമില്‍ ശൈഖ്​ ജര്‍റാഹ്​ പ്രദേശത്തെ ഫലസ്​തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തില്‍ പ്രതിഷേധിച്ച്‌​ തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍ക്കെതിരെ സമൂഹ മാധ്യമ ഭീമന്മാരുടെ സെന്‍സര്‍ഷിപ്പും. ‘സേവ്​​ശൈഖ്​ ജര്‍റാഹ്​’ എന്ന ഹാഷ്​ടാഗില്‍ ലോകം മുഴുക്കെ സമൂഹ മാധ്യമങ്ങള്‍ വഴി കാമ്പയിന്‍ സജീവമാണ്​. എന്നാല്‍, ഫലസ്​തീനികളില്‍ പലരുടെയും അക്കൗണ്ടുകള്‍ സെന്‍സര്‍ഷിപ്പിന്​ വിധേയമാകുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നതായാണ്​ ആരോപണം.

Read Also: ഇനി വി​ട്ടു​വീ​ഴ്​​ച​യില്ല…സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ഭ്യൂ​ഹം പ്ര​ച​രി​പ്പി​ക്ക​രു​ത്; താക്കീതുമായി അ​മീ​ര്‍

എന്നാൽ ഫലസ്​തീനില്‍ എന്തുനടക്കുന്നുവെന്ന്​ വ്യക്​തമാക്കിയുള്ള വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങള്‍ ഇടപെട്ട്​ ഒഴിവാക്കുകയാണെന്നും വിഷയം ലോകമറിയാതെ പോകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ്​ ഫലസ്​തീനികളുടെ പരാതി. ‘സ്വന്തം നാട്ടില്‍ അതിജീവനത്തിനായി പൊരുതുന്ന ഫലസ്​തീനികളുടെ വായ്​മൂടിക്കെട്ടുകയാണ്​ സമൂഹ മാധ്യമ കമ്പനികളെ’ന്ന്​ അല്‍ശബക പ്രതിനിധി മര്‍വ ഫതഫ്​ത പറഞ്ഞു. ഫേസ്​ബുക്ക്​, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയുള്ള സന്ദേശങ്ങളും ചിത്രങ്ങളുമാണ്​ വ്യാപകമായി എടുത്തുകളയുന്നത്​. മുസ്​ലിം വിശു​ദ്ധഗേഹമായ മസ്​ജിദുല്‍ അഖ്​സയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ സുരക്ഷാസേന നടത്തിയ അതിക്രമങ്ങളില 178 ഫലസ്​തീനികള്‍ക്ക്​ പരിക്കേറ്റിരുന്നു. വെസ്റ്റ്​ബാങ്കില്‍ മറ്റൊരു ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button