Latest NewsKeralaIndiaNews

ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ; പിണറായി വിജയനെ പ്രശംസിച്ച് പ്രകാശ് രാജ്

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടൻ പ്രകാശ് രാജ്. ലോക്ക് ഡൗണിന്റെ സമയത്തും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തെയാണ് പ്രകാശ് രാജ് പ്രശംസിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്നോ നാളെയോ ഭൂമിയിൽ പതിക്കും; ചൈനയുടെ അശ്രദ്ധയെന്നാരോപണം

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മെയ് 16 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നായിരുന്നു പിണറായി വിജയൻ അറിയിച്ചിരുന്നത്. ഉത്തരവാദിത്വമുള്ള ഭരണമാണെന്നാണ് പ്രകാശ് രാജ് മുഖ്യമന്ത്രിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തത്. ഒരുപാട് പേർക്ക് പ്രചോദനമാകട്ടെയെന്നും പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവെച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ആഹാരം എത്തിക്കാൻ വേണ്ടുന്ന നടപടിക്രമങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ആഹാരം വീട്ടിലെത്തിച്ച് നൽകുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം ആരംഭിക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ട്വീറ്റ്.

Read Also: ഓക്‌സിജന്‍ ലഭിക്കാതെ ഇനി ആരും മരിക്കില്ല, ഡൽഹിയിലെ ഓക്സിജൻ ക്ഷാമം അവസാനിച്ചെന്ന് കെജ്‌രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button