ജറുസലേം : അൽ-അക്സാ പള്ളിയിലും അധിനിവേശ കിഴക്കൻ ജറുസലേമിലെ മറ്റിടങ്ങളിലും ഇസ്രയേൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ 170 ലധികം പലസ്തീൻകാർക്ക് പരിക്കേറ്റു. ജറുസലേമിനെച്ചൊല്ലി ഇസ്രായേലും പലസ്തീനും തമ്മിൽ ആഴ്ചകളോളം നീണ്ട സംഘർഷങ്ങൾ മാറ്റമില്ലാത്ത തുടരുകയാണ്.
Read Also : കോവിഡ് വ്യാപനം : പതിനൊന്നോളം സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക് ഡൗണിൽ
റമദാൻ അവസാന വെള്ളിയാഴ്ചയായ ഇന്നലെ പതിനായിരക്കണക്കിന് പലസ്തീൻ വിശ്വാസികൾ പള്ളിയിൽ എത്തിയിരുന്നു. പലസ്തീൻ ജനതയെ ഇസ്രായേൽ അധിനിവേശ ഭൂമിയിൽ നിന്നും വീടുകളിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് വൻ സംഘർഷത്തിന് വഴിയൊരുക്കിയത്.
അൽ അക്സയിൽ മുസ്ലീങ്ങൾ സായാഹ്ന നമസ്‌കാരം നടത്തുന്നതിനിടെ ഇസ്രായേൽ പോലീസ് കനത്ത സേനയെ വിന്യസിച്ചിരുന്നു. പള്ളിക്കുള്ളിലേക്കും പ്രാര്‍ഥിക്കുന്നവര്‍ക്കും നേരെ സ്റ്റണ്‍ ഗ്രനേഡുകളും ടിയര്‍ ഗ്യാസുകളും ഇസ്രായേല്‍ സേന എറിഞ്ഞു. പലസ്തീനികളാവട്ടെ പതിവുപോലെ കല്ലുകളും കുപ്പികളും കൊണ്ടാണ് പ്രതിരോധിച്ചത്. വിശ്വാസികൾ പോലീസിന് നേരെ കസേരകളും ചെരിപ്പും കല്ലുകളും എറിയുന്നതും വെടിവയ്പ്പിലൂടെ പോലീസ് ഉദ്യോഗസ്ഥർ പ്രതികരിക്കുന്നതും വീഡിയോ ഫൂട്ടേജുകളിൽ കാണാം. കിഴക്കന്‍ ജറുസലേമിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീന്‍കാരെ ഒഴിപ്പിച്ച് കുടിയേറ്റ നിര്‍മാണം നടത്തുന്ന ഇസ്രായേല്‍ നടപടിയാണ് വിവാദം.
ഇസ്രായേല്‍ പോലിസ് ആക്രമണം അവസാനിപ്പിച്ച് പള്ളി മുറ്റത്ത് നിന്ന് പിന്മാറണമെന്ന് പള്ളിയിലെ ഉച്ചഭാഷിണികളിലൂടെ അല്‍-അഖ്‌സാ പള്ളി ഡയറക്ടര്‍ ഷെയ്ഖ് ഉമര്‍ അല്‍ കിസ്വാനി ആവശ്യപ്പെട്ടു. വിശ്വാസികള്‍ക്കു നേരെ ഗ്രനേഡ് പ്രയോഗിക്കുന്നത് പോലിസ് ഉടന്‍ അവസാനിപ്പിക്കണം. യുവാക്കള്‍ ശാന്തരാവണം. അതിനിടെ, പലസ്തീന്‍ പ്രദേശങ്ങളില്‍ ചെറുത്തുനില്‍പ്പ് തുടരാന്‍ ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖുമേനി ടെലിവിഷന്‍ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഷെയ്ഖ് ജറയ്ക്കു സമീപം കുടിയൊഴിക്കപ്പെട്ട ഫലസ്തീന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി ഫലസ്തീന്‍, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യ പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ സേനയും പോലിസും ചേര്‍ന്ന് ഇവരെ ടിയര്‍ ഗ്യാസ്, റബ്ബര്‍ ബുള്ളറ്റുകള്‍, ഷോക്ക് ഗ്രനേഡുകള്‍ തുടങ്ങിയവ ഉപയോഗിച്ച് നേരിട്ടതോടെ കുത്തിയിരിപ്പ് സമരം നടത്തി. നിരവധി പലസ്തീനികളെയാണ് അറസ്റ്റ് ചെയ്തത്. ആറ് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു.
Post Your Comments